Surprise..!! Petrol, Diesel Price: ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഒരു മാസം..!!

രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ തുടരുമ്പോള്‍ മറ്റൊരു  വസ്തുത കൂടി ശ്രദ്ധേയമാവുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 16, 2021, 07:41 PM IST
  • കഴിഞ്ഞ ഒരു മാസമായി ഇന്ധനവില "ഉയര്‍ന്ന നിരക്കില്‍" മാറ്റമില്ലാതെ തുടരുകയാണ്...!!
  • കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.
Surprise..!! Petrol, Diesel Price: ഇന്ധന വിലയില്‍ മാറ്റമില്ലാതെ ഒരു മാസം..!!

New Delhi: രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ തുടരുമ്പോള്‍ മറ്റൊരു  വസ്തുത കൂടി ശ്രദ്ധേയമാവുകയാണ്.  

അതായത് കഴിഞ്ഞ ഒരു മാസമായി ഇന്ധനവില "ഉയര്‍ന്ന നിരക്കില്‍" മാറ്റമില്ലാതെ തുടരുകയാണ്...!! കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില  (Fuel Price) സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്.  രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്. 

ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍,  തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില വീണ്ടും കുതിപ്പ് ആരംഭിച്ചു.   രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍ ഡീസല്‍ വില 100 ന് മുകളിലാണ്. 

എന്നാല്‍, ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡില്‍ നില്‍ക്കുമ്പോഴും വില വര്‍ധിക്കുകയോ  കുറയുകയോ ചെയ്യാതെ ഇത്  30ാംദിവസമാണ്. രാജ്യത്ത് ഇന്ധനവില നിശ്ച യിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്.  ഒരു ലിറ്റര്‍  ലിറ്റര്‍ ഡീസലിന്  89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്  107.83 രൂപ നല്‍കണം.  ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.  

അതേസമയം,   ചെന്നൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.49 രൂപയാണ്. 1 ലിറ്റര്‍ ഡീസലിന്  വില 94.39 രൂപയും നല്‍കണം.   കൊല്‍ക്കത്തയില്‍ 1 ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 102.08 രൂപയാണ്. 1 ലിറ്റര്‍ ഡീസലിന്  കൊല്‍ക്കത്തയിലെ ഇന്നത്തെ വില 93.02 രൂപയാണ്.

Also Read: Fuel Price Hike: ഇന്ധനവില വര്‍ദ്ധനയില്‍ വേറിട്ട പ്രതിഷേധം, ക്ഷണിച്ച പരിപാടിക്ക് നടന്നെത്തി നടന്‍ പ്രേംകുമാര്‍

അതേസമയം, കേരളത്തില്‍  തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 103.82 രൂപയാണ്. ഡീസലിന് വില ലിറ്ററിന് 96.47 രൂപയുമായിരുന്നു.  കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.57 രൂപയാണ് വില. ഡീസല്‍ ഒരു ലിറ്ററിന് 94.33 രൂപയും. കോഴിക്കോട് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 102.29 രൂപയാണ്. ഡീസല്‍ വില 94.78 രൂപയുമാണ്.

Also Read: Indian Railways: IRCTC നൽകുന്നു അടിപൊളി രക്ഷാബന്ധൻ സമ്മാനം! സ്പെഷ്യൽ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുന്നു

രാജ്യത്ത്  ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണക്കമ്പനികളാണ് ദിവസവും പെട്രോള്‍, ഡീസല്‍ വില പുതുക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ - രൂപാ വിനിമയ  നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതുക്കിയ  ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News