Rahul Gandhi: രാഹുൽ​ ​ഗാന്ധിക്ക് ആശ്വാസം; സൂറത്ത് കോടതി വിധിക്ക് സ്റ്റേ, അയോ​ഗ്യത നീങ്ങും

Modi surname defamation case: വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ രാഹുൽ ​ഗാന്ധിയുടെ അയോഗ്യത നീങ്ങും.

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 02:00 PM IST
  • ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞത്
  • ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റ് സമയമാണ് അനുവദിച്ചത്
  • രാഹുൽ ​ഗാന്ധിക്കായി മനു അഭിഷേക് സിം​ഗ്വിയാണ് വാദിക്കുന്നത്
  • സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ​ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്
Rahul Gandhi: രാഹുൽ​ ​ഗാന്ധിക്ക് ആശ്വാസം; സൂറത്ത് കോടതി വിധിക്ക് സ്റ്റേ, അയോ​ഗ്യത നീങ്ങും

ന്യൂഡൽഹി: മോദി കുടുംബപ്പേര് പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഇതോടെ രാഹുൽ ​ഗാന്ധിയുടെ എംപി സ്ഥാനത്തിന്റെ അയോഗ്യത നീങ്ങും. എംപി സ്ഥാനം തിരികെ ലഭിക്കും.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞത്. ഇരുവിഭാഗങ്ങൾക്കും വാദിക്കാൻ 15 മിനിറ്റ് സമയമാണ് അനുവദിച്ചത്. രാഹുൽ ​ഗാന്ധിക്കായി മനു അഭിഷേക് സിം​ഗ്വിയാണ് വാദിക്കുന്നത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ ​ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. പരാതിക്കാരന് വേണ്ടി മഹേഷ് ജഠ്മലാനിയാണ് ഹാജരായത്. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് രാഹുൽ ​ഗാന്ധിക്കെതിരെ പരാതി നൽകിയത്. കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി സുപ്രീം കോടതയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 2019ലാണ് മോദി കുടുംബപ്പേര് പരാമർശം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News