അഹമ്മദാബാദ്: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 2 വർഷം തടവ്.കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചു.
മോദി സമുദായത്തിനെതിരെയായിരുന്നു രാഹുലിൻറെ അപകീര്‍ത്തികരമായ പരാമര്‍ശം.2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടകത്തിൽ നടത്തിയ യോഗത്തിലാണ് മോദി സമുദായത്തെതിരേയുള്ള രാഹുലിന്റെ പരാമര്‍ശം.
എല്ലാ കള്ളന്‍മാരുടെയും പേരില്‍ മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശം വലിയ വിവാദമാവുകയായിരുന്നു. തൊട്ട് പിന്നാലെ ഇത് സമുദായത്തില്‍പ്പെട്ടവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് കാണിച്ച് ബിജെപി നേതാവും സൂറത്തില്‍ നിന്നുള്ള എംഎല്‍എയുമായ പൂര്‍ണേഷ് മോദി പരാതി നല്‍കുകയായിരുന്നു.
തുടർന്ന് കേസില്‍ വിശദമായി വാദം കേട്ടതിന് പിന്നാലെ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. കോടതി ആവശ്യപ്പെട്ട പ്രകാരം വിധി കേള്‍ക്കാന്‍ രാഹുലും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. വിധിക്കെതിരെ രാഹുൽ മേൽക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...