സത്യവാങ്മൂലം നൽകുന്നതിൽ കാലതാമസം; കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി

പിഴത്തുക അടച്ചശേഷം മാത്രമേ സത്യവാങ്മൂലം പരിഗണിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 10:45 AM IST
  • കേന്ദ്രസർക്കാരിനെതിരെ പിഴയിട്ട് സുപ്രീംകോടതി
  • 25,000യാണ് പിഴ വിധിച്ചത്
  • പിഴത്തുക അടച്ചശേഷം മാത്രമേ സത്യവാങ്മൂലം പരിഗണിക്കുകയുള്ളൂ
സത്യവാങ്മൂലം നൽകുന്നതിൽ കാലതാമസം; കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതി

സത്യവാങ്‌മൂലം  സമർപ്പിക്കണമെന്ന നിർദേശം അനുസരിക്കാതിരുന്ന കേന്ദ്രസർക്കാരിനെതിരെ പിഴയിട്ട്  സുപ്രീംകോടതി.  25,000യാണ്  പിഴ വിധിച്ചത്.  ഇലക്‌ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ കൃത്യമായ മാർഗനിർദേശം പാലിക്കാൻ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാട്‌ അറിയിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. 

ഈ ഹർജിയിൽ കേന്ദ്രസർക്കാർ മറുപടി സത്യവാങ്‌മൂലം  സമർപ്പിച്ചിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി പുതിയ സത്യവാങ്‌മൂലം സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇത്‌ അനുസരിക്കാത്തതാണ്‌ ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ചിനെ ചൊടിപ്പിച്ചത്‌. 

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് കർശന നിർദേശം നൽകി. പിഴത്തുക അടച്ചശേഷം മാത്രമേ സത്യവാങ്മൂലം പരിഗണിക്കുകയുള്ളൂവെന്നും കോടതി അറിയിച്ചിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News