Bihar Caste Census: ബീഹാർ ജാതി സെൻസസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

Bihar Caste Census: രാജ്യമൊട്ടുക്ക് ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന ആവശ്യം ഏറെ വര്‍ഷങ്ങളായി ബീഹാര്‍ ഉന്നയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 04:09 PM IST
  • ജാതി സർവേയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബീഹാർ സർക്കാരിനെ തടയാൻ സുപ്രീം കോടതി വിസമ്മതിച്ചു
Bihar Caste Census: ബീഹാർ ജാതി സെൻസസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീം കോടതി

Bihar Caste Census: രാജ്യത്ത് ആദ്യമായി സമുദായ അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തി അതിന്‍റെ ഡാറ്റ ബീഹാര്‍ സര്‍ക്കാര്‍ അടുത്തിടെ പുറത്തു വിട്ടിരുന്നു. രാജ്യത്ത് ആദ്യമായി സമുദായ അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തിയ സംസ്ഥാനമാണ് ബീഹാര്‍.

Also Read: Bihar Caste Census: ബീഹാര്‍ ജാതി സെൻസസ് ഡാറ്റ പുറത്തുവിട്ടു, ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഏത് സമുദായം?   
 
രാജ്യമൊട്ടുക്ക് ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന ആവശ്യം ഏറെ വര്‍ഷങ്ങളായി ബീഹാര്‍ ഉന്നയിച്ചിരുന്നു. ഒടുവില്‍ സംസ്ഥാനം നടത്തിയ ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്തി റിപ്പോര്‍ട്ട്  പുറത്തുവിടുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ നിതീഷ് കുമാര്‍ നടത്തിയ നീക്കം ദേശീയതലത്തില്‍ ഏറെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. 

Also Read:  RBI MPC Meeting Update: തുടര്‍ച്ചയായ നാലാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി ആർബിഐ  
 
എന്നാല്‍, ബീഹാറിൽ നടന്ന ജാതി സെൻസസിൽ രാഷ്ട്രീയം തുടരുകയാണ്. വിഷയം സുപ്രീംകോടതിയിലും  എത്തി. ബീഹാറിലെ ജാതി സെൻസസ് സംബന്ധിച്ച് സമർപ്പിച്ച ഹർജികള്‍ വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിച്ചിരുന്നു. വാദം കേട്ട കോടതി, ബീഹാര്‍ ജാതി സെൻസസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. ഇത്തരം തീരുമാനം എടുക്കുന്നതിൽ നിന്ന് ഒരു സംസ്ഥാന സർക്കാരിനെ തടയാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

ജാതി സർവേയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ബീഹാർ സർക്കാരിനെ തടയാൻ സുപ്രീം കോടതി  വിസമ്മതിച്ചു. കൂടാതെ, ഒരു നയപരമായ തീരുമാനവും എടുക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ തടയാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.  കൂടാതെ, നിതീഷ് കുമാർ സർക്കാർ സ്വകാര്യതയ്ക്കുള്ള മൗലികാവകാശം ലംഘിച്ചുവെന്ന അവകാശവാദവും കോടതി നിരസിച്ചു.

'ഏക് സോച്ച് ഏക് പര്യാസ്' എന്ന എൻജിഒ, നളന്ദ നിവാസിയായ അഖിലേഷ് കുമാർ ഉൾപ്പെടെ നിരവധി പേരാണ് ഈ വിഷയത്തില്‍ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന്‍റെ ഈ വിജ്ഞാപനം ഭരണഘടനാപരമായ അധികാരത്തിന് വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍  വാദിച്ചു.

അതേസമയം, ബീഹാറിലെ ജാതി സർവേയ്ക്ക് അനുമതി നൽകിയ ആഗസ്റ്റ് ഒന്നിലെ പറ്റ്ന ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജികളിള്‍ കോടതി നോട്ടീസ് അയച്ചു. 2024 ജനുവരിയിൽ കോടതി ഈ  വിഷയം പട്ടികപ്പെടുത്തി. 

ഒക്ടോബര്‍ 2 നാണ് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഡാറ്റ ബീഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. 
ബീഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ അനുസരിച്ച് സംസ്ഥാനത്ത് പിന്നോക്ക വിഭാഗത്തിൽ  27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തിൽ 36.01 ശതമാനവും ജനങ്ങളുണ്ട്. എന്നാൽ മുന്നോക്ക വിഭാഗത്തിലാകട്ടെ വെറും 15.52 ശതമാനം പേർ മാത്രമാണ് ഉള്ളത്. അതായത്, സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 63 ശതമാനമാണ് മറ്റ് പിന്നാക്ക വിഭാഗങ്ങളും (ഒബിസി) അധിക പിന്നോക്ക വിഭാഗവും  (ഇബിസി ആണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യ 13.07 കോടിയിൽ അധികമാണ്.   

രാജ്യത്ത് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും INDIA മുന്നണിയും ഓരോ തിരഞ്ഞെടുപ്പ് യോഗങ്ങളിലും ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. 

രാജ്യത്തെ പിന്നോക്ക വിഭാഗക്കാരുടെ ശാക്തീകരണത്തിനും സാമൂഹിക നീതി ഉറപ്പാക്കാനും സെൻസസ് അത്യാവശ്യമാണെന്നും സെൻസസ് നടത്തേണ്ടത് കേന്ദ്രസർക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും 2021ൽ നടക്കേണ്ട പൊതു സെൻസസും അടിയന്തരമായി നടത്താൻ സർക്കാർ  തയ്യാറാകണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. 

പൊതു സെൻസസിന്‍റെ ഭാഗമായി പട്ടികജാതി-പട്ടികവർഗം ഒഴികെയുള്ള ജാതികളെ കണക്കാക്കില്ലെന്ന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം വ്യക്തമാക്കിയതിന് പിന്നാലെ തന്നെ ബീഹാർ സർക്കാർ സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്താൻ ഉത്തരവിട്ടിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News