Delhi Liquor Scam Case: തെളിവുകളുണ്ടെങ്കിൽ പുറത്തുവിടൂ..., ഇഡി അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കേജ്‌രിവാൾ

Delhi Liquor Scam Case:  സഞ്ജയ് സിംഗിനെതിരെ അന്വേഷണ ഏജൻസിയുടെ പക്കല്‍ തെളിവുണ്ടെങ്കിൽ അത് എല്ലാവരുടെയും മുന്നിൽ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Oct 6, 2023, 02:46 PM IST
  • ആളുകളെ അന്വേഷണ ഏജൻസികളിൽ കുരുക്കി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ലെന്നും കേജ്‌രിവാൾ പറഞ്ഞു.
Delhi Liquor Scam Case: തെളിവുകളുണ്ടെങ്കിൽ പുറത്തുവിടൂ..., ഇഡി അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കേജ്‌രിവാൾ

Delhi Liquor Scam Case Update: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിംഗിനെ 5  ദിവസത്തേയ്ക്ക് റിമാന്‍ഡ്‌ ചെയ്തതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും ED യ്ക്കുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. 

Also Read: Delhi Liquor Scam Case: കുരുക്ക് മുറുകുന്നു, AAP MP സഞ്ജയ്‌ സിംഗ് 5 ദിവസത്തേക്ക് റിമാൻഡില്‍, അടുത്ത കൂട്ടാളികള്‍ക്ക് സമന്‍സ് 
 
സഞ്ജയ് സിംഗിനെതിരെ അന്വേഷണ ഏജൻസിയുടെ പക്കല്‍ തെളിവുണ്ടെങ്കിൽ അത് എല്ലാവരുടെയും മുന്നിൽ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി കെജ്‌രിവാൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  BJP ആരോപിക്കുന്ന ഈ മദ്യ കുംഭകോണം വ്യാജമാണെന്ന് പറഞ്ഞ അദ്ദേഹം മാസങ്ങളായി നടക്കുന്ന അന്വേഷത്തിന്‍റെ ഒരു റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല എന്നും ആരോപിച്ചു. 

Also Read:  RBI MPC Meeting: ആർബിഐയുടെ പുതിയ മോണിറ്ററി പോളിസി തീരുമാനം വായ്പാ നിരക്കുകളെ എങ്ങനെ ബാധിക്കും?  

മുന്‍പ് ക്ലാസ് മുറികളുടെ നിര്‍മ്മാണം, വൈദ്യുതി, റോഡ് നിർമാണം, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ചിരുന്നു. അന്വേഷണവും നടന്നു, എന്നാല്‍ ഒരു അഴിമതിയും ഇവര്‍ക്ക് കണ്ടെത്താനായില്ല.  ആ അവസരത്തിലാണ് മദ്യം നയ അഴിമതി ആരോപിക്കുന്നത്.  ഒരു തെളിവും അവരുടെ പക്കലില്ല. ആളുകളെ അന്വേഷണ ഏജൻസികളിൽ കുരുക്കി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് രാജ്യത്തിന് പുരോഗതി കൈവരിക്കാനാകില്ലെന്നും  കേജ്‌രിവാൾ പറഞ്ഞു.

രാജ്യത്ത് 'ഭയത്തിന്‍റെ അന്തരീക്ഷം അവസാനിപ്പിക്കണം'

ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെ രാജ്യത്ത് കേന്ദ്രസർക്കാർ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. ബിസിനസ്, വ്യാപാരം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഭയത്തിന്‍റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ഇത് രാജ്യത്തിന് നല്ലതല്ലെന്നും കേജ്‌രിവാൾ പറഞ്ഞു. രാജ്യത്തിന് ഇങ്ങനെ പുരോഗതി പ്രാപിക്കാന്‍ കഴിയില്ല. കേജ്‌രിവാൾ പറഞ്ഞു. 
 
അതേസമയം, ഡല്‍ഹി മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അറസ്റ്റിലായ സഞ്ജയ്‌ സിംഗ്  5 ദിവസത്തേക്ക് ED റിമാൻഡിലാണ്. കൂടാതെ അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികളായ  സർവേശ് മിശ്രയ്ക്കും വിവേക് ​​ത്യാഗിക്കും ഇഡി സമൻസ് അയച്ചിരിയ്ക്കുകയാണ്. ഇരുവരെയും ഉടൻ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.  ഇതോടെ സഞ്ജയ്‌ സിംഗിന് പിന്നാലെ അദ്ദേഹത്തിന്‍റെ അടുപ്പക്കാരുടെ പ്രശ്‌നങ്ങളും വർദ്ധിച്ചിരിയ്ക്കുകയാണ്.

എന്നാല്‍, ഈ സംഭവ വികാസങ്ങള്‍ക്കെതിരെ പ്രതിപക്ഷം ശക്തമായി കേന്ദ്ര സർക്കാരിനെതിരെ രംഗത്തെത്തി. ഇഡിയുടെ പക്കല്‍ തെളിവില്ലെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത് പറഞ്ഞു. അവര്‍ തങ്ങളെ എതിര്‍ക്കുന്നവരെ നിശബ്ദരാക്കുക മാത്രമാണ് ചെയ്യുന്നത്, റൗത് പറഞ്ഞു.
 
2020-ൽ മദ്യശാലകൾക്കും വിൽപ്പനക്കാർക്കും ലൈസൻസ് നൽകാനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിൽ സിംഗിനും കൂട്ടാളികൾക്കും പങ്കുണ്ടെന്ന് ആരോപിച്ചാണ് കേസ്. ഇതോടെ മദ്യനയ കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിന് വിധേയരായ ആം ആദ്മി പാർട്ടി നേതാക്കളുടെ പട്ടിക നീളുകയാണ്. 

ഈ വർഷം ഫെബ്രുവരിയിൽ, ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇതേ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു. സിസോദിയ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News