സ്പ്രൈറ്റ് കുപ്പിയുടെ നിറം മാറുന്നു; പച്ച പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ഇനി എന്ത് ?

ഇനിമുതൽ സുതാര്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാവും സ്‌പ്രൈറ്റ് പാക്ക് ചെയ്യാനായി ഉപയോഗിക്കുക

Written by - Zee Malayalam News Desk | Last Updated : Jul 30, 2022, 08:17 PM IST
  • പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുന്നതിനുള്ള വ്യവസ്ഥിതിക്ക് ഊർജ്ജം പകരുന്നതിനാണ് ഈ തീരുമാനം
  • കുപ്പിയുടെ പുതിയ ഡിസൈൻ ഓഗസ്റ്റ് ആദ്യം പുറത്തിറക്കും
  • ഇവ പുനഃചംക്രമണം ചെയ്യുമ്പോൾ വീണ്ടും കുപ്പികളാക്കി പുനർനിർമ്മിക്കാൻ കഴിയുകയും ചെയ്യും
 സ്പ്രൈറ്റ് കുപ്പിയുടെ നിറം മാറുന്നു; പച്ച പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ഇനി എന്ത് ?

ശീതള പാനീയം സ്‌പ്രൈറ്റ് പാക്കിങ്ങിൽ നിന്ന് പച്ച പ്ലാസ്റ്റിക് കുപ്പികൾ പിൻവലിക്കുന്നു.   60 വർഷത്തിലേറെയായി ഉപയോഗത്തിലുള്ള പച്ചക്കുപ്പികൾ  മാറ്റാനാണ് കൊക്കോകോള കമ്പനിയുടെ തീരുമാനം. ഇനിമുതൽ സുതാര്യമായ പ്ലാസ്റ്റിക് ബോട്ടിലുകളാവും സ്‌പ്രൈറ്റ് പാക്ക് ചെയ്യാനായി ഉപയോഗിക്കുക.  പ്രസ്താവനയിലൂടെയാണ് കൊക്കകോള കമ്പനി ഈ വിവരം പുറത്ത് വിട്ടത്. 

പ്ലാസ്റ്റിക് പുനരുപയോഗം ചെയ്യുന്നതിനുള്ള വ്യവസ്ഥിതിക്ക് ഊർജ്ജം പകരുന്നതിനാണ് ഈ തീരുമാനം. കുപ്പിയുടെ പുതിയ ഡിസൈൻ ഓഗസ്റ്റ് ആദ്യം പുറത്തിറക്കും.പോളിയെത്തിലീൻ ടെറഫ്താലേറ്റ് കൊണ്ടാണ് നിലവിലുള്ള പച്ച കുപ്പി നിർമ്മിച്ചിരിക്കുന്നത്. ഇത് പലപ്പോഴും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നമാക്കി പരിവർത്തനം ചെയ്യാനാകുന്നതാണ്. എന്നാൽ പുതുതായി എത്തുന്ന സുതാര്യമായ കുപ്പികളിലുള്ള ക്ലിയർ പ്ലാസ്റ്റിക് പുനരുപയോഗിക്കുന്നത് വളരെ എളുപ്പമാണ്. 

ഇവ പുനഃചംക്രമണം ചെയ്യുമ്പോൾ വീണ്ടും കുപ്പികളാക്കി പുനർനിർമ്മിക്കാൻ കഴിയുകയും ചെയ്യും. എന്നാൽ  സുതാര്യമായ ബോട്ടിലിൽ സ്‌പ്രൈറ്റ് വരുമ്പോഴും പച്ച നിറത്തിലാവും അതിലെ പേരും മറ്റു വിവരങ്ങളും നൽകുന്നത്. എന്നാൽ ലോഗോയ്ക്ക് മാറ്റമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കയിൽ 1961ലാണ് ആദ്യമായി സ്‌പ്രൈറ്റ് വിപണിയിലിറങ്ങുന്നത്. നാരങ്ങയുടെ ഫ്‌ളേവറിൽ ഇറങ്ങിയ സ്‌പ്രൈറ്റ് അന്ന് മുതൽക്കേ പച്ച നിറത്തിലാണ് പായ്ക്ക് ചെയ്യുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ ചെറി, ഷുഗർ ഫ്രീ തുടങ്ങിയ രുചികളിൽ ക്ലിയർ പ്ലാസ്റ്റിക് കുപ്പികളിലാണ് സ്‌പ്രൈറ്റ് വിൽപ്പനയ്‌ക്കെത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News