ഇനി ഫ്ലൈറ്റ് ലാൻറ് ചെയ്യാൻ കാത്തിരിക്കേണ്ട ഫ്ലൈയിങ്ങിൽ തന്നെ നിങ്ങൾക്ക് എയർപോർട്ടിൽ നിന്നും വാഹനം ബുക്ക് ചെയ്യാം. സ്പൈസ് ജെറ്റാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. ആഭ്യന്തര വിമാന സർവ്വീസിൽ ഇതാദ്യമായാണെന്ന് കമ്പനി അവകാശപ്പെടുന്നു.
സ്പൈസിൻറെ തന്നെ in flight entertainment സേവനം ഉപയോഗപ്പെടുത്തി. ഇത് സാധ്യമാവും“ഡൽഹിയിൽ ഒരു സ്റ്റൈലിഷ് എൻട്രി എങ്ങനെ നടത്തണമെന്ന് അറിയണോ? നിങ്ങളുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി മിഡ്-എയർ ക്യാബ് ബുക്കിംഗ് അവതരിപ്പിക്കുന്നു-സ്പൈസ് ജെറ്റിൻറെ ട്വിറ്റർ പോസ്റ്റ് ഇപ്രകാരമായിരുന്നു.
How to book a confirmed cab on your flight mid-air?
1. നിങ്ങളുടെ ഫോണിനെ സ്പൈസ് സ്ക്രീനുമായി കണക്ട് ചെയ്യുക, ക്യാബ് സെക്ഷൻ ഹോം പേജിലേക്ക് പോവുക, മൊബൈൽ നമ്പർ നൽകി ക്യാബ് ഉറപ്പിക്കു
2.ഉപഭോക്താവിന്റെ വിശദാംശങ്ങൾ സമർപ്പിച്ചതിന് ശേഷം, ക്യാബ് ബുക്കിംഗ് 100% സ്ഥിരീകരിച്ചു
3.സ്പൈസ് ജെറ്റ് യാത്രക്കാർക്ക് 10 ശതമാനം വരെ കിഴിവോടെ കുറഞ്ഞ നിരക്കിലുള്ള ക്യാബുകൾ ലഭിക്കും
4. കൂടാതെ, വണ്ടിയിൽ കയറിയില്ലെങ്കിൽ റദ്ദാക്കൽ ഫീസ് ഈടാക്കില്ല. നിങ്ങളുടെ ഏറ്റവും അടുത്തുള്ള പിക്കപ്പ് പോയിന്റ് എക്സിറ്റ് ഗേറ്റിൽ നിന്നായിരിക്കും. വണ്ടികിലോമീറ്ററുകൾക്ക് അനുസരിച്ചാണ് ക്യാബ് വില നിശ്ചയിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
5.ബുക്കിംഗ് പേജിൽ നിങ്ങൾക്ക് റേറ്റ് പരിശോധിക്കാവുന്നതാണ്, സെഡാൻ ടൈപ്പ് വണ്ടികൾ ബുക്ക് ചെയ്യാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...