കശ്മീ​ര്‍ ഏ​റ്റു​മു​ട്ടല്‍​: ഒരു ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ഭീ​കരനെ വധിച്ചു, രണ്ടുപേരെ തിരയുന്നു

കശ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​നയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ഭീ​കരന്‍  കൊല്ലപ്പെട്ടു. 

Last Updated : Aug 4, 2017, 10:10 AM IST
കശ്മീ​ര്‍ ഏ​റ്റു​മു​ട്ടല്‍​: ഒരു ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ഭീ​കരനെ വധിച്ചു, രണ്ടുപേരെ തിരയുന്നു

ശ്രീ​ന​ഗ​ർ: കശ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​നയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ഭീ​കരന്‍  കൊല്ലപ്പെട്ടു. അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ലെ കനിബാലില്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് സൈന്യം ഭീ​ക​ര​നെ വ​ധി​ച്ച​ത്. ഒരു അ​ജ്ഞാ​ത​നും ഈഏ​റ്റു​മു​ട്ട​ലി​ൽ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്‌.

 വ്യാഴാഴ്ച രാത്രി തുടങ്ങിയ ഏ​റ്റു​മു​ട്ടല്‍​ രണ്ടുമണിക്കൂര്‍ നീണ്ടുനിന്നു. മേ​ഖ​ല​യി​ൽ മൂ​ന്നു ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞ് പൊ​ലീ​സും ആ​ർ​ആ​റും സി​ആ​ർ​പി​എ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് യാവാര്‍ നിസ്സാര്‍ ശേര്‍ഗുജ്രി എന്ന ഭീ​ക​ര​നെ വധിച്ചത്. ര​ണ്ടു ഭീ​ക​ര​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്ക് വേ​ണ്ടി ശക്തമായ തെ​ര​ച്ചി​ൽ നടത്തുകയാണ്. 

ഏറ്റുമുട്ടല്‍ മരിച്ച ഭീകരവാദിയില്‍ നിന്നും ഒരു എസ്എല്‍ആര്‍,2 മാഗസിന്‍,ഒരു ചൈനീസ് ഹാന്‍ഡ് ഗ്രനേഡ്, 40 റൗണ്ട് വെടിവെക്കാന്‍ കഴിയുന്ന തിരകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

Trending News