വിമാനത്തിൽ പുകവലി; പിടിക്കാൻ ചെന്ന ജീവനക്കാരെ തെറി, ഇന്ത്യൻ വംശജനെതിരെ കേസെടുത്തു

Air India Flight Smoking: ഇയാളെ കസ്റ്റഡിയിലെടുത്ത് വിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതി ഇന്ത്യൻ വംശജനാണെന്നും എന്നാൽ അമേരിക്കൻ പൗരനാണെന്നും യുഎസ് പാസ്‌പോർട്ട് കൈവശമുണ്ടെന്നും പോലീസ്

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 12:24 PM IST
  • പ്രതി മദ്യപിച്ച നിലയിലാണോ മാനസിക വിഭ്രാന്തിയിലാണോ എന്ന് സ്ഥിരീകരിക്കാൻ പ്രതിയുടെ രക്ത പരിശോധന സാമ്പിൾ അയച്ചിട്ടുണ്ട്
  • മാർച്ച് 11-നാണ് സംഭവം, ജീവനക്കാർ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്
  • ഇയാൾ ജീവനക്കാരോട് ആക്രോശിക്കുകയും ദേഷ്യപ്പെടുകയും ചെയ്തെന്നും എയർ ഇന്ത്യ ജീവനക്കാർ പറയുന്നു
വിമാനത്തിൽ പുകവലി; പിടിക്കാൻ ചെന്ന ജീവനക്കാരെ തെറി, ഇന്ത്യൻ വംശജനെതിരെ കേസെടുത്തു

മുംബൈ:എയർ ഇന്ത്യ ലണ്ടൻ-മുംബൈ വിമാനത്തിലെ ശുചിമുറിയിൽ പുകവലിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യൻ വംശജനായ യുഎസ് പൗരനെതിരെ മുംബൈ സഹാർ പോലീസ് കേസെടുത്തു മുംബൈ പോലീസ് അറിയിച്ചു. 37 കാരനായ രമാകാന്തിനെതിരെയാണ് കേസെടുത്തത്.മാർച്ച് 11-നാണ് സംഭവം. 

ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി) സെക്ഷൻ 336 (ജീവനോ മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയോ അപകടപ്പെടുത്തുന്ന തരത്തിൽ എന്തെങ്കിലും പ്രവൃത്തി ചെയ്താൽ), എയർക്രാഫ്റ്റ് ആക്റ്റ് 1937, 22 (നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിക്കൽ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിമാനം ലാൻഡ് ചെയ്ത ശേഷം രാംകാന്തിനെ സഹാർ പോലീസിന് കൈമാറി. ഇയാളെ കസ്റ്റഡിയിലെടുത്ത് വിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതി ഇന്ത്യൻ വംശജനാണെന്നും എന്നാൽ അമേരിക്കൻ പൗരനാണെന്നും യുഎസ് പാസ്‌പോർട്ട് കൈവശമുണ്ടെന്നും പോലീസ് പറഞ്ഞു.

"വിമാനത്തിൽ പുകവലി അനുവദനീയമല്ല, പക്ഷേ അയാൾ ബാത്ത്റൂമിലേക്ക് പോയതിന് പിന്നാലെ അലാറം ശബ്ദിക്കാൻ തുടങ്ങി ഞങ്ങൾ ജീവനക്കാർ ബാത്ത്റൂമിലേക്ക് ഓടി, അയാളുടെ കയ്യിൽ അപ്പോൾ ഒരു സിഗരറ്റ് ഉണ്ടെന്ന് കണ്ടു. അയാളെ സീറ്റിലേക്ക് എത്തിക്കാൻ പാടപെട്ടെന്നും ഇതിനിടയിൽ പലപ്പോഴും ഇയാൾ ജീവനക്കാരോട് ആക്രോശിക്കുകയും ദേഷ്യപ്പെടുകയും ചെയ്തെന്നും എയർ ഇന്ത്യ ജീവനക്കാർ പറയുന്നു.ഇതിനിടയിൽ ഇയാൾ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഇയാളുടെ പെരുമാറ്റം കണ്ട് യാത്രക്കാരെല്ലാം പേടിച്ചു- ജീവനക്കാർ പറയുന്നു

പ്രതി മദ്യപിച്ച നിലയിലാണോ മാനസിക വിഭ്രാന്തിയിലാണോ എന്ന് സ്ഥിരീകരിക്കാൻ പ്രതിയുടെ രക്ത പരിശോധന സാമ്പിൾ  മെഡിക്കൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവത്തെ പറ്റി കൂടുതൽ അന്വേഷിച്ച് വരികയാണോ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

Trending News