Single Use Plastic Ban: പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഈ സാധനങ്ങള്‍ ഇന്ന് മുതല്‍ ലഭിക്കില്ല

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന  സമ്പൂര്‍ണ്ണ നിരോധനം  ജൂലായ് 1 മുതല്‍ നിലവില്‍ വന്നിരിയ്ക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 01:47 PM IST
  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സമ്പൂര്‍ണ്ണ നിരോധനം ജൂലായ് 1 മുതല്‍ നിലവില്‍ വന്നു
Single Use Plastic Ban: പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഈ സാധനങ്ങള്‍ ഇന്ന്  മുതല്‍ ലഭിക്കില്ല

New Delhi: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന  സമ്പൂര്‍ണ്ണ നിരോധനം  ജൂലായ് 1 മുതല്‍ നിലവില്‍ വന്നിരിയ്ക്കുകയാണ്.  

കുറഞ്ഞ ഉപയോഗവും എന്നാല്‍ ഉയർന്ന മാലിന്യനിക്ഷേപ സാധ്യതയുമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയാണ് നിരോധിച്ചിരിയ്ക്കുന്നത്.  ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ആദ്യ 100 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്നത് വിപത്തിന്‍റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. 

Also Read:  Single Use Plastic Ban: ഒറ്റത്തവണ ഉപയോഗിക്കാവുന്ന  പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ജൂലൈ 1 മുതല്‍ സമ്പൂര്‍ണ്ണ നിരോധനം 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സാധനങ്ങള്‍, സാധാരണയായി ഒരിക്കൽ മാത്രം ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കപ്പെടുന്നതും പുനരുപയോഗ പ്രക്രിയയിലേക്ക് പോകാത്തതുമായ വസ്തുക്കളാണ്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സാധനങ്ങള്‍ പലപ്പോഴും ഉചിതമായ രീതിയിൽ സംസ്കരിക്കപ്പെടുന്നില്ല, മാത്രമല്ല അവ പുനരുപയോഗം ചെയ്യാനും കഴിയില്ല. ഇത് പ്രകൃതിയ്ക്ക് വരുത്തുന്ന ദോഷങ്ങള്‍ നിരവധിയാണ്. 

ജൂലൈ 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നതോടെ ഈ പ്ലാസ്റ്റിക് സാധനങ്ങള്‍ ഇനി മുതല്‍ ലഭിക്കില്ല. 

ബലൂൺ സ്റ്റിക്കുകൾ,  സിഗരറ്റ് പാക്കറ്റുകൾ,  പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസുകൾ, ഫോർക്കുകൾ, തവികൾ, കത്തികൾ, ട്രേകൾ  തുടങ്ങി അടുക്കളയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍,  പ്ലാസ്റ്റിക് കൊണ്ടുള്ള ഇയർബഡുകൾ,  സ്വീറ്റ് ബോക്സുകൾ,  ക്ഷണക്കത്തുകള്‍, 100 മൈക്രോണിൽ താഴെയുള്ള പിവിസി ബാനറുകൾ,  അലങ്കാരത്തിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്  സാധനങ്ങള്‍,  പ്ലാസ്റ്റിക്‌ പതാകകള്‍,  സ്ട്രോ, പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിം,  എന്നിവ ഇനി  മുതല്‍ ലഭിക്കില്ല.  

പ്ലാസ്റ്റിക് നിയന്ത്രണം എങ്ങിനെ നടപ്പാക്കും?  

ഓരോ  തവണയും പ്ലാസ്റ്റിക് നിരോധനത്തിന് ഉത്തരവുണ്ടാകുമ്പോഴും  നടപടികള്‍ പേരിനു മാത്രമാണ് ഉണ്ടാകുക. ആദ്യമൊക്കെ പരിശോധനയുണ്ടാകുമെങ്കിലും പിന്നീട് അതും ഉണ്ടാകാറില്ല. എന്നാല്‍ ഇത്തവണ നിരോധനം കര്‍ശനമാക്കുകയാണ്. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ദേശീയ തലത്തിൽ കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട് അതായത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം  സിപിസിബിയും (Central Pollution Control Board) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളും  (State Pollution Control Boards) നിരീക്ഷിക്കും, അവർ കേന്ദ്രത്തിന് നിരന്തരം റിപ്പോർട്ട് നൽകും. 

നിരോധിത ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ അന്തർസംസ്ഥാന നീക്കം തടയുന്നതിന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട് . 

നിരോധിത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന വ്യവസായ ശാലകള്‍ക്ക് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യാതിരിക്കാൻ ദേശീയ, സംസ്ഥാന, പ്രാദേശിക തലങ്ങളിൽ CPCB നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, നിരോധിത വസ്തുക്കൾ വിൽക്കുന്നതായി കണ്ടെത്തിയാൽ നിലവിലുള്ള വാണിജ്യ ലൈസൻസുകൾ റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു.  

നി​​​രോ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും വി​​​ല്‍​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍​​​ക്കു​​​മെ​​​തി​​​രേ ക​​​ര്‍​​​ശ​​​ന നി​​​യ​​​മ ന​​​ട​​​പ​​​ടിയുണ്ടാ​​​കും. കൂടാതെ,  നി​​​രോ​​​ധ​​​ന​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ലുള്ള ഉത്പന്നങ്ങള്‍  കണ്ടെത്തിയാല്‍  10,000 രൂ​​​പ മു​​​ത​​​ല്‍ 50,000 രൂ​​​പ വ​​​രെ പി​​​ഴ ല​​​ഭി​​​ക്കും. കു​​​റ്റം ആവ​​​ര്‍​​​ത്തി​​​ച്ചാ​​​ല്‍ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ലൈ​​​സ​​​ന്‍​​​സ് റ​​​ദ്ദ് ചെ​​​യ്യു​​​ന്ന​​​തു​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​സ്വീ​​​ക​​​രി​​​ക്കും.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ക്ക് പകരമുള്ള സാധങ്ങളുടെ നിര്‍മ്മാണത്തിനുള്ള   സാങ്കേതിക സഹായം നൽകുന്നതിനായി MSME യൂണിറ്റുകൾക്കായി സർക്കാർ  ശിൽപശാലകൾ സംഘടിപ്പിക്കുന്നുണ്ട്. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News