കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം. മഹാരാഷ്ട സ്വദേശി നാരായണൻ അയ്യരാണ് (52) മൗണ്ട് കാഞ്ചൻജംഗ കയറുന്നതിനിടെ മരിച്ചത്. 8,200 അടി ഉയരത്തിൽ വച്ച് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരിച്ചത്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പർവതമാണ് കാഞ്ചൻജംഗ. 8,586 അടിയാണ് കാഞ്ചൻജംഗയുടെ ഉയരം. എന്നാൽ 82,00 അടി എത്തിയപ്പോൾ നാരായണൻ അയ്യർ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയർ അഡ്വഞ്ചേഴ്‌സിന്റെ ജീവനക്കാരൻ നിവേഷ് കർകി പറഞ്ഞു. വിവരം ബന്ധുക്കളെ അറിയിച്ചുവെന്നും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും ഇയാൾ അറിയിച്ചു.
Also Read: ലൈംഗിക ബന്ധത്തിന് മുൻപ് കാമുകനറിയാതെ കോണ്ടത്തിൽ തുളകളിട്ടു; യുവതിക്ക് ശിക്ഷ വിധിച്ച് കോടതി
2022ൽ കാഞ്ചൻജംഗ കയറുന്നതിനിടെ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണൻ അയ്യർ. കഴിഞ്ഞ മാസം ഒരു ഗ്രീക്ക് പർവതാരോഹകൻ 8167 അടി ഉയരത്തിലെത്തിയപ്പോൾ മരണപ്പെട്ടു. അതിന് പിന്നാലെ മറ്റൊരു നേപ്പാൾ സ്വദേശിയായ പർവതാരോഹകനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2020 ൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പർവതാരോഹണത്തിന് നേപ്പാൾ വിലക്ക് ഏർപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ വർഷമാണ് വീണ്ടും അനുമതി നൽകി തുടങ്ങിയത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ പർവതങ്ങളിൽ എട്ടെണ്ണവും നേപ്പാളിലാണുള്ളത്. 918 പർവതാരോഹകർക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. 316 പേർക്ക് മാത്രമാണ് എവറസ്റ്റ് കയറാൻ അനുമതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...