#THAROOROSAURUS: ശശി തരൂരിന്റെ അതിസങ്കീര്‍ണപദങ്ങളുടെ സമാഹാരം ഒരുങ്ങുന്നു

ഇതുവരെ പരിചയപ്പെടുത്തിയ സങ്കീർണ്ണമായ പദങ്ങൾ ഒരു സമാഹാരമാക്കാനുള്ള ഒരുക്കത്തിലാണ് തരൂർ എന്നാണ് റിപ്പോർട്ട്.   

Last Updated : Aug 10, 2020, 05:37 PM IST
    • THAROOROSAURUS എന്ന പുസ്തകത്തിലൂടെയായിരിക്കും നിങ്ങൾക്ക് തരൂരിന്റെ മികച്ച 53 വാക്കുകൾ ലഭ്യമാകുന്നത്.
    • പര്യായ പദങ്ങളുടെ മാത്രം സോഫ്റ്റ് വെയറായ തെസോറസിൽ നിന്നാണ് THAROOROSAURUS എന്ന പേര് തരൂർ തിരഞ്ഞെടുത്തിരിക്കുന്നത്.
    • പുസ്തകം സെപ്റ്റംബറോടെ ലഭ്യമാകും എന്നാണ് റിപ്പോർട്ട്.
#THAROOROSAURUS: ശശി തരൂരിന്റെ അതിസങ്കീര്‍ണപദങ്ങളുടെ സമാഹാരം ഒരുങ്ങുന്നു

ശശി തരൂർ എംപി ഭയങ്കര സംഭവമാണ് എന്ന് നമുക്ക് തോന്നാൻ ശരിക്കും അദ്ദേഹത്തിന്റെ ഭാഷാവൈദഗ്ധ്യം ഒന്നു മാത്രം മതി അല്ലേ.. ഇടയ്ക്കിടെയുള്ള അദ്ദേഹത്തിന്റെ ഓരോ പദപ്രയോഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.  പിന്നെ അതിന്റെ ഉച്ചാരണവും അർത്ഥവും തപ്പി ആളുകൾ അങ്ങിറങ്ങും. 

ശേഷം അദ്ദേഹം ഉപയോഗിച്ച ആ പദമായിരിക്കും തരംഗമാകുന്നത്.  മാത്രമല്ല സ്ഥാനത്തും അസ്ഥാനത്തുമൊക്കെ പിന്നെ കാർട്ടൂണുകളിലും ട്രോളുകളിലുമൊക്കെ തരൂരിന്റെ പദങ്ങൾ ആളുകൾ പ്രയോഗിക്കാറുമുണ്ട്.  എന്നാലിതാ പദപ്രയോഗം നടത്തുന്നവർക്ക് ഒരു സന്തോഷ വാർത്ത.  ഇതുവരെ പരിചയപ്പെടുത്തിയ സങ്കീർണ്ണമായ പദങ്ങൾ ഒരു സമാഹാരമാക്കാനുള്ള ഒരുക്കത്തിലാണ് തരൂർ എന്നാണ് റിപ്പോർട്ട്. 

Also read: ദുരന്തസമയം അവസരമാക്കി; ചാഹലിനെ ട്രോളി രോഹിത്തും സെവാഗും 

THAROOROSAURUS എന്ന പുസ്തകത്തിലൂടെയായിരിക്കും നിങ്ങൾക്ക് അത് ലഭ്യമാകുന്നത്. പര്യായ പദങ്ങളുടെ മാത്രം സോഫ്റ്റ് വെയറായ തെസോറസിൽ നിന്നാണ് THAROOROSAURUS എന്ന പേര്  തരൂർ  തിരഞ്ഞെടുത്തിരിക്കുന്നത്.  തരൂർ ഇതുവരെ ഉപയോഗിച്ച അതിസങ്കീർണ്ണമായ പദങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 53 വാക്കുകളും അതിന് പിന്നിലുള്ള കഥയുമാണ് പെൻഗ്വിൻ റാന്റം ഹൗസ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ വിവരിക്കുന്നത്.  പുസ്തകം സെപ്റ്റംബറോടെ ലഭ്യമാകും എന്നാണ് റിപ്പോർട്ട്.  

Trending News