രാജസ്ഥാനിലെ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്യണമെന്ന് തരൂർ

ആ സമയം മുതൽ രാജസ്ഥാനിലെ കോട്ടയിൽ 32 വിദ്യാർത്ഥികളും അവരിൽ   ചിലവരുടെ കുടുംബാംഗങ്ങളും പെട്ടിരികുകയാണ്.   

Last Updated : Apr 27, 2020, 04:48 PM IST
രാജസ്ഥാനിലെ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്യണമെന്ന് തരൂർ

വുഹാനിലെ കോറോണ ഇന്ത്യയിലും പടർന്നു കൊണ്ടിരുന്ന സാഹചര്യത്തിലാണ് രോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി lock down പ്രഖ്യാപിച്ചത്.  ആ സമയം മുതൽ രാജസ്ഥാനിലെ കോട്ടയിൽ 32 വിദ്യാർത്ഥികളും അവരിൽ   ചിലവരുടെ കുടുംബാംഗങ്ങളും പെട്ടിരികുകയാണ്. 

ഇവരെ എല്ലാവരെയും നാട്ടിലെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്ന ആവശ്യവുമായി ശശി തരൂർ എംപി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. 

വിവിധ ദേശീയതല കോംപറ്റിറ്റിവ് എക്സാമുകളുടെ പരിശീലത്തിനായി എത്തിയ ഇവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ അവിടെ തുടരാൻ സാധിക്കാത്ത സ്ഥിതിയാണെന്നും മറ്റ് ചില സംസ്ഥാനങ്ങൾ അവരുടെ നാട്ടിൽ നിന്നുള്ളവരെ റോഡ് മാർഗം മടക്കി കൊണ്ടു പോയിട്ടുണ്ടെന്നും ഇത്തരത്തിൽ ഒരു നീക്കം നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ രാജസ്ഥാനിലെ ക്രമീകരണങ്ങൾ ഏകോപിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രിയ്ക്കയച്ച  കത്തിൽ ഡോ. ശശി തരൂർ എംപി അറിയിച്ചു

Trending News