Mumbai: മുതിർന്ന ബിജെപി നേതാവും പാര്‍ട്ടി ദേശീയ വക്താവുമായ ഷാനവാസ് ഹുസൈനെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈയിലായിരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. നിലവില്‍ ICU-വില്‍ തുടരുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ട്.
Also Read: Financial Changes from October 1: ഒക്ടോബർ 1 മുതൽ വലിയ സാമ്പത്തിക മാറ്റങ്ങള്‍
വിവരം അനുസരിച്ച്, മുംബൈ ബിജെപി അദ്ധ്യക്ഷന്‍ ആശിഷ് ഷെലാറിന്‍റെ ബാന്ദ്രയിലെ വസതിയില്‍ വച്ചാണ് ഷാനവാസ് ഹുസൈന്‍റെ ആരോഗ്യനില മോശമായത്. ഷേലാർ ഉടൻ തന്നെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതം ഉണ്ടായതായും ആൻജിയോപ്ലാസ്റ്റി നടത്തിയതായും ഹുസൈനെ ഉടൻ തന്നെ സ്വകാര്യ വാർഡിലേക്ക് മാറ്റുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഷാനവാസ് ഹുസൈന്‍റെ ആരോഗ്യനിലയെ കുറിച്ച് അറിഞ്ഞ് പ്രാദേശിക ബിജെപി നേതാക്കൾ ലീലാവതി ആശുപത്രിയിലെത്തുന്നുണ്ട്.
ഇതിന് മുമ്പും ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഷാനവാസിനെ ആഗസ്റ്റിൽ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വക്താവാണ് ഷാനവാസ് ഹുസൈൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...