അഞ്ചാം ദിവസവും തകർന്ന് തരിപ്പണമായി ഓഹരിവിപണി

സെൻസെക്സ്  585.10 പോയിന്റ് താഴ്ന്ന് 49,216.50 ലും നിഫ്റ്റി 163.40 പോയിന്റ് നഷ്ടത്തിൽ 14,557.90 ലും ക്ലോസ് ചെയ്തു.  

Written by - Ajitha Kumari | Last Updated : Mar 18, 2021, 04:51 PM IST
  • അവസാന മണിക്കൂറിലാണ് കനത്ത വില്പന സമ്മർദ്ദം രൂപപ്പെട്ടത്.
  • ബിഎസ്ഇയിലെ 2114 ഓഹരികൾ നഷ്ടത്തിലും 819 ഓഹരികൾ നേട്ടത്തിലുമായിരുന്നു.
  • 131 ഓഹരികൾക്ക് മാറ്റമില്ല.
അഞ്ചാം ദിവസവും തകർന്ന് തരിപ്പണമായി ഓഹരിവിപണി

മുംബൈ:  അഞ്ചാം ദിവസവും തകർന്ന് തരിപ്പണമായി ഓഹരിവിപണി (Share Market).  സെൻസെക്സ്  585.10 പോയിന്റ് താഴ്ന്ന് 49,216.50 ലും നിഫ്റ്റി 163.40 പോയിന്റ് നഷ്ടത്തിൽ 14,557.90 ലും ക്ലോസ് ചെയ്തു.

അവസാന മണിക്കൂറിലാണ് കനത്ത വില്പന സമ്മർദ്ദം രൂപപ്പെട്ടത്.  യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തെത്തുടർന്ന് സൂചികകൾ ഏറെ സമയം നേട്ടത്തിലായിരുന്നു.  

Also Read: Indian Railway: ഹോളി പ്രമാണിച്ചു ബീഹാറിലേക്ക് പ്രത്യേക ട്രെയിൻ, അറിയാം പൂർണ്ണ വിവരങ്ങൾ

100 ദിവസത്തിനു ശേഷം കൊറോണ (Covid19) ബാധിതരുടെ പ്രതിദിന നിരക്കിൽ ഉണ്ടായ വർധനവ് നിക്ഷേപകരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

ഇൻഫോസിസ്, ഡോ. റെഡ്ഡീസ് ലാബ്, ടിവിഎസ് ലാബ്, ഹീറോ മോട്ടോർകോർപ് എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു.  എന്നാൽ ബജാജ് ഓട്ടോ, ഹിൻഡാൽകോ, ഗ്രാസിം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐടിസി എന്നീ ഓഹരികൾ നേട്ടത്തിലായിരുന്നു.

ബിഎസ്ഇയിലെ 2114 ഓഹരികൾ നഷ്ടത്തിലും 819 ഓഹരികൾ നേട്ടത്തിലുമായിരുന്നു.  131 ഓഹരികൾക്ക് മാറ്റമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News