Accident: സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാർഥികൾ മരിച്ചു

Karnataka Accident: ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലെ അളഗൂർ ഗ്രാമത്തിലാണ് സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 04:29 PM IST
  • പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു
  • കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി
Accident: സ്കൂൾ ബസും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബാഗൽകോട്ട് ജില്ലയിലെ ജാംഖണ്ഡിലെ അളഗൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അളഗൂരിലെ വർധമാൻ മഹാവീർ എജ്യുക്കേഷണൽ സൊസൈറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കവതഗി ഗ്രാമത്തിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം. പതിമൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു.

ALSO READ: പത്തനംതിട്ടയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിലുണ്ടായിരുന്ന ആറ് പേരും മരിച്ചു

തെങ്കാശി: തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ആറ് പേർ മരിച്ചു. സിമന്റ് കയറ്റിവന്ന ലോറിയും കാറുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തെങ്കാശി പുളിയാങ്കുടി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

കാർത്തിക്, മനോജ്, സുബ്രഹ്മണ്യം, മനു സുബ്രഹ്മണ്യം, വേൽമനോജ് എന്നിവരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കുറ്റാലം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News