Tumkur: കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ൻ എട്ടു പേർ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുംകൂരു ജില്ലയിലെ പാവഗഡയിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് ഡ്രൈവർ ഉറങ്ങി പോയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ബസിൽ ആകെ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നു.
Karnataka | Eight dead and more than 20 critically injured including students as a bus overturned near Pavagada in Tumkur district: Tumkur Police
Further details awaited. pic.twitter.com/9fNqWD1r6T
— ANI (@ANI) March 19, 2022
ബസിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ കൂടുതലും വിദ്യാർഥികളായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചു. ദൃക്സാക്ഷികൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ബസിൽ അനുവദനീയമായതിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ALSO READ: ത്രിപുരയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തയാളെ സ്ത്രീകൾ അടിച്ചുകൊന്നു
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംഭവത്തിൽ തനിക്ക് അതിയായ സങ്കടം ഉണ്ടെന്ന് അറിയിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Deeply anguished to hear about the loss of lives in a bus accident in Tumkur, Karnataka. My heartfelt condolences to the bereaved families. Prayers for the speedy recovery of the injured.
— Vice President of India (@VPSecretariat) March 19, 2022
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക