'NIA നിയമത്തിൽ വ്യക്തത അനിവാര്യം', കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്

ദേശീയ സുരക്ഷാ നിയമ (NIA) ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. NIA  നിയമഭേദഗതി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്‍മെന്‍റ് ആണ് ഹര്‍ജി സമർപ്പിച്ചത്.

Last Updated : Jan 20, 2020, 01:01 PM IST
  • ദേശീയ സുരക്ഷാ നിയമ (NIA) ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്.
  • NIA നിയമഭേദഗതി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്‍മെന്‍റ് ആണ് ഹര്‍ജി സമർപ്പിച്ചത്
  'NIA നിയമത്തിൽ വ്യക്തത അനിവാര്യം', കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ നിയമ (NIA) ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്. NIA  നിയമഭേദഗതി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്‍മെന്‍റ് ആണ് ഹര്‍ജി സമർപ്പിച്ചത്.

നിയമത്തിൽ വ്യക്തത ആവശ്യമുണ്ടെന്ന് ജസ്റ്റിസ് ആർ.എഫ് നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചതിനെത്തുടര്‍ന്നാണ് നോട്ടീസ്. നോട്ടീസിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയമാണ് കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നൽകിയിരിക്കുന്നത്. 

രാജ്യത്തിന്‍റെ താത്പര്യത്തിന് എതിരാകുന്നവ ഏതൊക്കെയാണെന്ന് നിയമത്തിൽ വ്യക്തതയില്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്.

NIA നിയമവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളിലും അവ്യക്തത തുടരുകയാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കും എന്ന് പറയുന്ന ഭാഗം വ്യക്തമായി നിര്‍വ്വചിച്ചിട്ടില്ല. അക്കാര്യം നിര്‍വചിക്കേണ്ടതായിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ അനുമതിയില്ലാത്തെ കേസ് എടുക്കാനും അന്വേഷിക്കാനും NIA യ്ക്ക് അനുമതി നൽകിയത് രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് വെല്ലുവിളിയാണ്. നിഗൂഢ ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവന്നത്. അതിനാൽ ഭരണഘടനവിരുദ്ധമായ നിയമ ഭേദഗതി റദ്ദാക്കണമെന്നും ആയിരുന്നു സോളിഡാരിറ്റിയുടെ ഹര്‍ജി. 

2019ലെ മണ്‍സൂണ്‍ സമ്മേളനത്തിലാണ് NIA  നിയമഭേദഗതി ബില്‍ സഭ പാസാക്കിയത്.

അതേസമയം, NIA  ആക്ടിനെതിരെ ഛത്തീസ്ഗഢ് സര്‍ക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

 

 

Trending News