SBI Alert: തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ SBI. മാർച്ച് 31 ന് ശേഷം SBI -യുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെടാം എന്നാണ് ബാങ്ക് നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.
അതായത്, മാർച്ച് 31 ന് മുന്‍പായി ഉപഭോക്താക്കൾ പാൻ-ആധാർ കാർഡ് ലിങ്ക് (PAN - Aadhar Link) ചെയ്തില്ലെങ്കിൽ അവരുടെ ബാങ്കിംഗ് സേവനങ്ങള്‍ക്ക് തടസം നേരിടും. ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് നല്‍കിയിരിയ്ക്കുകയാണ്.
അസൗകര്യങ്ങൾ ഒഴിവാക്കാനും തടസ്സങ്ങളില്ലാത്ത ബാങ്കിംഗ് സേവനം തുടർന്നും ആസ്വദിക്കാനും ഉപഭോക്താക്കള്‍ അവരുടെ പാൻ നമ്പര്‍ ആധാറുമായി (PAN - Aadhar Link) ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ് എന്ന് ബാങ്ക് പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു.
കോവിഡ് മഹാമാരി കണക്കിലെടുത്ത്, പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2021 സെപ്റ്റംബർ 30 മുതൽ 2022 മാർച്ച് 31 വരെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു.
പാന്‍ നമ്പര്‍ ആധാര്‍ എങ്ങിനെ ലിങ്ക് ചെയ്യാം? (How to link Aadhar - PAN?)
മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ പാന്‍ നമ്പര്‍ - ആധാര്‍ ലിങ്ക് ചെയ്യാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം
1. ആദ്യം നിങ്ങൾ ആദായനികുതി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് https://www.incometaxindiaefiling.gov.in/home സന്ദര്‍ശിക്കുക.
2. ഇവിടെ ഇടതുവശത്ത് നിങ്ങൾക്ക് ലിങ്ക് ആധാർ (Link Aadhaar ) എന്ന ഓപ്ഷൻ കാണാം, അതിൽ ക്ലിക്ക് ചെയ്യുക
3. പുതിയ ഒരു പേജ് തുറക്കും, ഇവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ നല്‍കാം. പാന്‍ നമ്പര്‍, ആധാർ, നിങ്ങളുടെ പേര് എന്നിവ ഇവിടെ പൂരിപ്പിക്കേണ്ടതാണ്.
4. നിങ്ങളുടെ ആധാർ കാർഡിൽ ജനിച്ച വർഷം മാത്രമേ ഉള്ളൂവെങ്കിൽ, 'I have only year of birth in aadhar card' എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക.
5. ക്യാപ്‌ച കോഡ് OTPയ്ക്കായി ടിക്ക് ചെയ്യുക.
6. Link Aadhar ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതോടെ PAN - Aadhar link പൂര്‍ത്തിയായി.
മൊബൈല്‍ഫോണ്‍ വഴിയും PAN - Aadhar link ചെയ്യാം, അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.
SMS വഴിയും നിങ്ങൾക്ക് പാനും ആധാറും ലിങ്ക് ചെയ്യാം
SMS വഴി പാന്‍ ആധാര്‍ ലിങ്ക് ചെയ്യാനായി മൊബൈലിന്‍റെ മെസേജ് ബോക്സിൽ, UIDPAN<12-അക്ക ആധാർ><10-അക്ക പാൻ> ടൈപ്പ് ചെയ്യുക .
ഈ സന്ദേശം 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്‌ക്കുക, നിങ്ങളുടെ PAN - Aadhar link പൂര്‍ത്തിയായി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.