ഇന്ത്യയിൽ മത്സ്യവിഭവം കഴിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് റിപ്പോർട്ട്. വേൾഡ് ഫിഷ് ഇന്ത്യ നടത്തിയ പഠനമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. പഠനപ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യ ഉപഭോഗം ഉള്ള സംസ്ഥാനം ത്രിപുരയാണ്. ദൈനംദിന മത്സ്യ ഉപഭോഗത്തിൽ മുന്നിൽ കേരളമാണ്. കേരളത്തിലെ ആകെ ജനങ്ങളിൽ 53.5 ശതമാനം ആളുകളും ദിവസവും മത്സ്യം കഴിക്കുന്നവരാണ്.
അതായത് ഒരു വർഷത്തിൽ ഒരു മലയാളി കഴിക്കുന്നത് 20 കിലോയിൽ അധികം മീനാണ്.അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് മലയാളികൾ കൂടുതലായി കഴിക്കുന്നത്. 2005-06 വർഷത്തിൽ 66 ശതമാനം ആളുകളാണ് മത്സ്യഭുക്കുകളെങ്കിൽ 2019-21 വർഷത്തിൽ ഇത് 72.1 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മീൻ കൊതിയന്മാർ ത്രിപുരയിൽ ഉള്ളവരാണ്.
ALSO READ: നാളെ രാംലല്ലയുടെ സൂര്യാഭിഷേകം; പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോമാക്കാനൊരുങ്ങി അയോധ്യ
ത്രിപുരയ്ക്ക് പിന്നാലെ മണിപ്പൂർ, അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ഉണ്ട്. രാജ്യത്തെ മത്സ്യപ്രിയരിൽ മുന്നിൽ നിൽക്കുന്നത് പുരുഷന്മാരാണ്. ഇന്ത്യയിൽ മത്സ്യ ഉപഭോഗം ഏറ്റവും കുറവുള്ള സംസ്ഥാനം ഹരിയാനയാണ്. 20.6 ശതമാനം മത്സ്യഭുക്കുകൾ മാത്രമാണ് ഇവിടെ ഉള്ളത്. മത്സ്യഉപഭോഗം കുറഞ്ഞ മറ്റ് രണ്ട് സംസ്ഥാനങ്ങൾ പഞ്ചാബും രാജസ്ഥാനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.