RBI Credit Policy Today Update: Reserve Bank of India തുടർച്ചയായ ആറാം തവണയും പലിശ നിരക്കിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കൊറോണ പകർച്ചവ്യാധിയുടെ രണ്ടാം തരംഗവും പണപ്പെരുപ്പത്തിന്റെ അവസ്ഥയും കണക്കിലെടുത്ത്, റിപ്പോ നിരക്ക് (4%), റിവേഴ്സ് റിപ്പോ നിരക്ക് (3.35%), ക്യാഷ് റിസർവ് റേഷ്യോ (CRR-4%) എന്നിവയുടെ നിരക്കിൽ ഒരു മാറ്റവും വരുത്തുന്നില്ലയെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് (Shaktikanta Das) അറിയിച്ചു.
പലിശ നിരക്കിൽ റിസർവ് ബാങ്ക് ഒരു മാറ്റവും വരുത്തിയില്ല
മോണിറ്ററി പോളിസി കമ്മിറ്റിയിലെ (MPC) 6 അംഗങ്ങളും പലിശ നിരക്കിൽ ഒരു മാറ്റവും ഉണ്ടാക്കരുതെന്ന അനുകൂലമായി തീരുമാനം നൽകി. ഒപ്പം കൊറോണ പകർച്ചവ്യാധി കുറയുന്നതുവരെ റിസർവ് ബാങ്ക് (RBI) ഈ നിലപാട് നിലനിർത്താനും തീരുമാനിക്കുകയായിരുന്നു.
Also Read: പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്യക്തിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
അതായത് ഭാവിയിൽ പലിശനിരക്ക് കുറയ്ക്കുന്നതിന് സാധ്യതയുണ്ടെങ്കിൽ അതും സംഭവിക്കാം. ഇതിനുപുറമെ മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) നിരക്കും ബാങ്ക് നിരക്കും 4.25 ശതമാനമായി നിലനിർത്തിയിട്ടുണ്ട്. മൂന്നു ദിവസത്തെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് ആർബിഇ ഗവർണർ (Shaktikanta Das) ഇക്കാര്യം അറിയിച്ചത്.
കൊറോണ (Corona) പകർച്ചവ്യാധിയുടെ രണ്ടാമത്തെ തരംഗം ചെറിയ നഗരങ്ങളെ വളരെയധികം ബാധിച്ചുവെന്ന് റിസർവ് ബാങ്ക് അറിയിച്ചു. അതുപോലെ നടപ്പ് സാമ്പത്തിക വർഷം പണപ്പെരുപ്പം 5.1 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോളതലത്തിലുള്ള അസംസ്കൃത വസ്തുക്കളുടെ വിലയിൽ ഉണ്ടാകുന്ന വർധന, ചരക്ക് നീക്കത്തിലെ തടസം എന്നിവയൊക്കെ ദോഷകരമായി ബാധിക്കുമെന്നും മികച്ച തോതിൽ മൂലധന നിക്ഷേപമെത്തിയതോടെ രാജ്യത്തെ കരുതൽ ധനം 600 ബില്യൺ ഡോളർ മറികടന്നതായും ഗവർണർ വ്യക്തമാക്കി.
Also Read: Kerala Budget 2021: ജലാശയങ്ങളുടെ സംരക്ഷണത്തിന് 500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി
ഗ്രാമീണ മേഖലയിൽ മികച്ച മൺസൂൺ ലഭിക്കുന്നത് ഗുണകരമാകുമെങ്കിലും കൊവിഡ് വ്യാപനം വെല്ലുവിളിയാണെന്ന് അദ്ദേഹം വിലയിരുത്തി. അതുപോലെ ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു ഒപ്പം 50 കോടി രൂപവരെ വായ്പയെത്തവര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്പ പരിധി നിശ്ചയിച്ചിരുന്നത് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...