ന്യുഡൽഹി: കരിപ്പൂർ വിമാനാപകടത്തിൽ ദു:ഖം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
Also read: Karipur flight crash:മരണം 17 കവിഞ്ഞു, 123 പേർക്ക് പരിക്ക് ..!
അപകട വാർത്ത ഞെട്ടലുളവാക്കിയെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. മാത്രമല്ല രാഷ്ട്രപതി ഗവർണർ ആരിഫ് ഖാനുമായി ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
കേരളത്തിലെ കോഴിക്കോട്ടുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന ദുരന്തത്തിൽ അതിയായി ദുഖിക്കുന്നു. @keralagovernor ശ്രീ ആരിഫ് മുഹമ്മദ് ഖാനോട് സ്ഥിതിഗതികളെ കുറിച്ച് ആരാഞ്ഞു. ദുരന്തത്തിനിരയായ യാത്രക്കാർ, വിമാന ജോലിക്കാർ, അവരുടെ കുടുംബങ്ങൾ എന്നിവർക്കൊപ്പമാണ് മനസ്സും പ്രാർത്ഥനകളും.
— President of India (@rashtrapatibhvn) August 7, 2020