Karipur flight crash:മരണം 17 കവിഞ്ഞു, 123 പേർക്ക് പരിക്ക് ..!

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.   

Last Updated : Aug 7, 2020, 11:49 PM IST
    • പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പെടും.
    • ദുബായിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7:38 ഓടെ അപകടത്തില്‍പ്പെട്ട വിമാനം തെന്നിമാറി താഴേയ്ക്ക് പതിച്ച് രണ്ടായി പിളരുകയായിരുന്നു.
Karipur flight crash:മരണം 17 കവിഞ്ഞു, 123 പേർക്ക് പരിക്ക് ..!

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ട സംഭവത്തിൽ 17 പേർ  മരിച്ചതായിമലപ്പുറം ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. 123 പേർക്ക് പരിക്കേറ്റിട്ടുണ്ട്.  മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. 

Read also: Karipur flight crash:വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു 

പരിക്കേറ്റ 15 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്.  മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും ഉൾപ്പെടും.  ദുബായിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7:38 ഓടെ അപകടത്തില്‍പ്പെട്ട വിമാനം തെന്നിമാറി താഴേയ്ക്ക് പതിച്ച് രണ്ടായി പിളരുകയായിരുന്നു. 

Also read: രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 
 

വിമാനത്തിൽ 190 പേരാണ് ഉണ്ടായത്.  കനത്ത മഴയെ പോലും അവഗണിച്ചുകൊണ്ടാണ് രക്ഷാ പ്രവർത്തനത്തിനായി നാട്ടുകാർ ഏർപ്പെട്ടത്.    ഇവരുടെ സഹായത്തോടെയാണ് ഭൂരിഭാഗം യാത്രാക്കാരെയും പെട്ടെന്ന് പുറത്തെത്തിക്കാൻ കഴിഞ്ഞത്.  

Trending News