Karipur flight crash:വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

അപകടത്തില്‍ പൈലറ്റ് അടക്കം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം, മരിച്ചവരുടെ എണ്ണം ഇപ്പോൾ 16 ആയി എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.    

Last Updated : Aug 7, 2020, 11:08 PM IST
    • അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇപ്പോൾ 16 ആയി എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
    • ദുബായിൽ നിന്നും കരിപ്പൂരിലേക്ക് എത്തിയ എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7:38 ഓടെ അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു.
Karipur flight crash:വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം.  ദുബായിൽ നിന്നും കരിപ്പൂരിലേക്ക് etthiy എയര്‍ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 7:38 ഓടെ അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു.

Also read: Karipur flight crash: ചികിത്സയ്ക്കായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി

അപകടത്തില്‍ പൈലറ്റ് അടക്കം മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം, മരിച്ചവരുടെ എണ്ണം ഇപ്പോൾ 16 ആയി എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പൈലറ്റും സഹ പൈലറ്റും മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

Also read: Google play music പ്രവർത്തനം അവസാനിപ്പിക്കുന്നു.. 

190 യാത്രക്കാരാണ് അപകടം സംഭവിച്ച വിമാനത്തിലുണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം 30 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ഇതിനിടയിൽ കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Trending News