NCERT: രാമായണവും മഹാഭാരതവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം; എന്‍സിഇആര്‍ടി വിദഗ്ധസമിതി നിര്‍ദേശം

NCERT text book: ശ്രീരാമന്റെ കഥകളും  അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതിയുടെ നീക്കം. 

Written by - Zee Malayalam News Desk | Last Updated : Nov 21, 2023, 08:49 PM IST
  • 7 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ഐ ഐസക് ചൂണ്ടിക്കാട്ടി.
NCERT: രാമായണവും മഹാഭാരതവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം; എന്‍സിഇആര്‍ടി വിദഗ്ധസമിതി നിര്‍ദേശം

രാമായണവും മഹാഭാരതവും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി വിദഗ്ധ സമിതി നിർദ്ദേശം. അയോധ്യ ആധുനിക ചരിത്രത്തിന്റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ. രാമായണവും ഭാഗവതവും വേദങ്ങളും ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീരാമന്റെ കഥകളും  അയോധ്യാ സംഭവങ്ങള്‍ക്ക് പുറമേ ക്ലാസിക്കല്‍ ചരിത്ര പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് വിദഗ്ധ സമിതിയുടെ നീക്കം. രാമായണത്തിന്റെ ഭാഗങ്ങള്‍, രാമന്റെ യാത്ര വേദങ്ങള്‍, വേദകാലഘട്ടം, തുടങ്ങിയവയാണ് ക്ലാസിക്കല്‍ ചരിത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ നീക്കം നടത്തുന്നത്. സാമൂഹിക ശാസ്ത്ര പാഠങ്ങളിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍.

ALSO READ: PPF അല്ലെങ്കിൽ FD, ഏതാണ് കൂടുതല്‍ സാമ്പത്തിക നേട്ടം നല്‍കുക?

 നിര്‍ദേശത്തില്‍ ഭരണഘടനയുടെ ആമുഖം ക്ലാസ്മുറികളില്‍ പ്രദര്‍ശിപ്പിക്കണമെന്നും സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് പരിഷ്‌കരണത്തിന്റെ ഭാഗമായി ഏഴംഗ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. സമിതി നേരത്തെ ചരിത്രത്തിന് പകരം 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയില്‍ പൗരാണിക ക്ലാസിക്കല്‍ ഹിസ്റ്ററി ഉള്‍പ്പെടുത്താനും, പാഠപുസ്തകങ്ങളില്‍ ഇന്ത്യ എന്ന പേര് മാറ്റി ‘ഭാരത്’ എന്നാക്കാനും ശുപാര്‍ശ ചെയ്തിരുന്നു. 7 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി ഐ ഐസക് ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News