Ayodhya Ramlalla: അയോധ്യയിലെ രാമന്റെ കണ്ണുകൾ കൊത്തിയെടുത്തത് സ്വർണ്ണ ഉളിയും വെള്ളി ചുറ്റികയും കൊണ്ട്; ചിത്രങ്ങൾ പങ്കുവെച്ച് അരുൺ യോഗി

Arun Yogi Raj:  രാം ലല്ലയുടെ കണ്ണുകൾ ജീവസുറ്റതാക്കാനായി പ്രയോജനപ്പെടുത്തിയ ഉളിയുടെയും ചുറ്റികയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 02:05 PM IST
  • കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പത്തിലാണ് അരുൺ യോഗിരാജ് അയോധ്യയിലെ അഞ്ചുവയസ്സുകാരനായ രാമനെ പണിതീർത്തത്. കഴിഞ്ഞ ജനുവരി 22നായിരുന്നു അയോധ്യയിലെ രാമന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ്.
  • അതിനുശേഷം അടയാഭരണങ്ങളോടുകൂടിയ രാമവിഗ്രഹം കണ്ട അരുൺ യോഗ്യരാജ് ഇത് താൻ നിർമ്മിച്ച രാമൻ തന്നെയാണെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നായിരുന്നു പ്രതികരിച്ചത്.
Ayodhya Ramlalla: അയോധ്യയിലെ രാമന്റെ കണ്ണുകൾ കൊത്തിയെടുത്തത് സ്വർണ്ണ ഉളിയും വെള്ളി ചുറ്റികയും കൊണ്ട്; ചിത്രങ്ങൾ പങ്കുവെച്ച് അരുൺ യോഗി

ഉത്തർപ്രദേശ്: അയോധ്യ രാമക്ഷേത്രത്തിലെ രാമന്റെ കണ്ണുകൾ കൊത്തിയെടുത്തത് സ്വർണ്ണ ഉളിയും വെള്ളി ചുറ്റികയും ഉപയോഗിച്ചു കൊണ്ടെന്ന് ശില്പിയായ അരുൺ യോഗി രാജ്. അതിനായി ഉപയോഗിച്ച ഉളിയുടെയും ചുറ്റികയുടെയും ചിത്രങ്ങളും അരുൺ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. രാം ലല്ലയുടെ കണ്ണുകൾ ജീവസുറ്റതാക്കാനായി പ്രയോജനപ്പെടുത്തിയ ഉളിയുടെയും ചുറ്റികയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിലാണ് അരുൺ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങൾ അടക്കം ഇത് വാർത്തയാക്കി കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അരുൺ യോഗി കുറിച്ചതിങ്ങനെ "രാം ലല്ലയുടെ ദിവ്യമായ കണ്ണുകൾ കൊത്തിയെടുത്ത സ്വർണ ഉളിയും വെള്ളിച്ചുറ്റികയും" എന്നാണ്. കൃഷ്ണശിലയിൽ 51 ഇഞ്ച് വലുപ്പത്തിലാണ് അരുൺ യോഗിരാജ് അയോധ്യയിലെ  അഞ്ചുവയസ്സുകാരനായ രാമനെ പണിതീർത്തത്. കഴിഞ്ഞ ജനുവരി 22നായിരുന്നു അയോധ്യയിലെ രാമന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങ്. അതിനുശേഷം അടയാഭരണങ്ങളോടുകൂടിയ രാമവിഗ്രഹം കണ്ട അരുൺ യോഗ്യരാജ് ഇത് താൻ നിർമ്മിച്ച രാമൻ തന്നെയാണെന്ന് വിശ്വസിക്കാൻ ആകുന്നില്ല എന്നായിരുന്നു പ്രതികരിച്ചത്.

 

അയോധ്യയിലെ രാമനെ അണിയിച്ചൊരുക്കുന്നതിലും സവിശേഷതകൾ ഏറെയാണ് ഏഴുദിവസം ഏഴു വ്യത്യസ്തമായ നിറത്തിലുള്ള ആടകളാണ് രാമനെ അണിയിക്കുന്നത്. വലിയ ഭക്തജന തിരക്കാണ് അയോധ്യ രാമക്ഷേത്രം കാണാനായി ഉത്തർപ്രദേശിലേക്ക്‌ എത്തുന്നത്. അയോധ്യയിലേക്ക് കേരളത്തിൽ നിന്നും നേരിട്ടുള്ള ട്രെയിൻ സർവീസ് കഴിഞ്ഞദിവസം ആയിരുന്നു ആരംഭിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News