യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചരണം രാജ്​നാഥ്സിങ്​​ നയിച്ചേക്കുമെന്ന്​ സൂചന.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്സിങ്​​ യു.പി തെരഞ്ഞെടുപ്പിൽ പ്രചരണം നയിച്ചേക്കുമെന്ന്​ സൂചന. മുൻ മുഖ്യമന്ത്രി രാജ്​നാഥ്സിങ്​​ നയിക്കണമെന്നാണ്​ പാർട്ടിയിൽ ഉരുത്തിരിഞ്ഞിട്ടുള്ള ഭൂരിപക്ഷ അഭിപ്രായം.രജപുത്ത്​ നേതാവായ രാജ്​നാഥ്സിങ്ങിനെ ഉയർത്തിക്കാട്ടിയാൽ ബ്രാഹ്​മണ വോട്ടുകൾ പാർട്ടിക്ക്​ നഷ്​ടമാകുമോ എന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്​. പ്രചരണം നയിക്കുമെങ്കിലും ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ സാധ്യതയില്ല. 

Last Updated : Jun 10, 2016, 06:23 PM IST
യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചരണം രാജ്​നാഥ്സിങ്​​  നയിച്ചേക്കുമെന്ന്​ സൂചന.

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്സിങ്​​ യു.പി തെരഞ്ഞെടുപ്പിൽ പ്രചരണം നയിച്ചേക്കുമെന്ന്​ സൂചന. മുൻ മുഖ്യമന്ത്രി രാജ്​നാഥ്സിങ്​​ നയിക്കണമെന്നാണ്​ പാർട്ടിയിൽ ഉരുത്തിരിഞ്ഞിട്ടുള്ള ഭൂരിപക്ഷ അഭിപ്രായം.രജപുത്ത്​ നേതാവായ രാജ്​നാഥ്സിങ്ങിനെ ഉയർത്തിക്കാട്ടിയാൽ ബ്രാഹ്​മണ വോട്ടുകൾ പാർട്ടിക്ക്​ നഷ്​ടമാകുമോ എന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്​. പ്രചരണം നയിക്കുമെങ്കിലും ഇദ്ദേഹത്തെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ സാധ്യതയില്ല. 

യു.പി തെരഞ്ഞെടുപ്പ്​ ചർച്ച ചെയ്യാൻ അടുത്തയാഴ്​ച്ച അലഹബാദിൽ ചേരുന്ന ദേശീയ പാർട്ടി എക്​സിക്യുട്ടീവ്​ ഇൗ കാര്യം ചർച്ച ചെയ്​തേക്കും. 2014 ലോകസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം ​നേടി അധികാരത്തിലെത്തിയ ബി.ജെ.പി​ ഉത്തർപ്രദേശിൽ നിന്ന്​80 സീറ്റിൽ 71 സീറ്റുകൾ നേടിയിരുന്നു. ലോകസഭയിൽ നേടിയ വിജയം വരുന്ന നിയമസഭയിലും ആവർത്തിക്കുമെന്നാണ്​ ബി.ജെ.പിയുടെ ഉറച്ച വിശ്വാസം. പ്രചരണം നയിക്കുമെങ്കിലും സംസ്​ഥാനരാഷ്​ട്രീയത്തിലേക്ക്​ മടങ്ങി വരാൻ രാജ്​നാഥ്​സിങ്ങിന്​ താൽപര്യമില്ലെന്നാണ്​ അദ്ദേഹത്തോട്അടുത്തുള്ള വൃത്തങ്ങൾ സൂചിപ്പിക്കുന്നത്​. 2017ലാണ്​ യു.പിയിൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Trending News