കാത്തിരിപ്പിന് വിരാമം; തലൈവരുടെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന്

 ചെന്നൈയിലെ സ്വവസതിയിൽ വച്ചാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.   

Last Updated : Dec 3, 2020, 03:57 PM IST
  • 2021 ജനുവരിയിൽ പാർട്ടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
  • രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി തമിഴ് മക്കൾ ഏറെ കാലമായി കാത്തിരിക്കുകയാണ്.
  • പ്രഖ്യാപനത്തിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് രജനികാന്ത് ഫാൻസ് അസോസിയേഷൻ മക്കൾ മൻഡ്രവും (RMM) രംഗത്തെത്തിയിരുന്നു.
കാത്തിരിപ്പിന് വിരാമം; തലൈവരുടെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന്

ചെന്നൈ:  തമിഴ് മക്കളുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് രജനികാന്ത് (Rajinikanth) പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന് നടത്തും.  ചെന്നൈയിലെ സ്വവസതിയിൽ വച്ചാണ് അദ്ദേഹം ഈ  പ്രഖ്യാപനം നടത്തിയത്. 

2021 ജനുവരിയിൽ പാർട്ടി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  രജനികാന്തിന്റെ (Rajinikanth) രാഷ്ട്രീയ പ്രവേശനത്തിനായി തമിഴ് മക്കൾ ഏറെ കാലമായി കാത്തിരിക്കുകയാണ്.  പ്രഖ്യാപനത്തിന് പൂർണ്ണ പിന്തുണ നൽകിക്കൊണ്ട് രജനികാന്ത് ഫാൻസ് അസോസിയേഷൻ മക്കൾ മൻഡ്രവും (RMM)രംഗത്തെത്തിയിരുന്നു. നവംബർ 30 ന് ആർഎംഎം നേതാക്കളുമായി രജനികാന്ത് ചർച്ച നടത്തിയിരുന്നു. 

Also read: Benefits of EPF Account: നിങ്ങൾക്ക് ഇപിഎഫ് അക്കൗണ്ട് ഉണ്ടോ.. എന്നാൽ ഈ ആനുകൂല്യങ്ങൾ അറിയുക... 

ചർച്ചയ്ക്ക് ശേഷമാണ്  രജനികാന്ത് (Rajinikanth) രാഷ്ട്രീയ പ്രവേശനത്തിൽ നിലപാട് സ്വീകരിച്ചത്.  വളരെക്കാലമായി രജനികാന്തിന്റെ പാർട്ടി പ്രവേശനത്തെ സംബന്ധിച്ചുള്ള സൂചനകൾ ലഭിക്കുന്നുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി (Health condition) മോശമായിരിക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പാർട്ടി പ്രഖ്യാപനം നടത്തില്ലെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. 

മാത്രമല്ല തന്റെ രാഷ്ട്രീയ പ്രവേശനം നീണ്ടു പോയേക്കുമെന്ന് കഴിഞ്ഞ മാസം രജനികാന്ത് (Rajinikanth)  അറിയിക്കുകയും ചെയ്തിരുന്നു.  ഈ വാർത്തകൾക്കൊക്കെ വിരാമിട്ട് കൊണ്ടാണ് അദ്ദേഹം ഇപ്പോൾ തീരുമാനം അറിയിച്ചിരിക്കുന്നത്.  

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy 

Trending News