Jaipur : കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് അനാഥരായ കുട്ടികൾക്ക് രാജസ്ഥാൻ (Rajasthan) സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് കുട്ടികൾക്കുള്ള സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടത്. ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാർക്ക് നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകും.
നഷ്ടപരിഹാരമായ ഒരു ലക്ഷം രൂപ കൂടാതെ ഇവർക്ക് എല്ലാ മാസവും 1000 രൂപ പെൻഷനും നൽകും. ഇതുകൂടാതെ ഈ സ്ത്രീകളുടെ മക്കൾക്ക് ഓരോത്തർക്കും ഒരു മാസം 1000 രൂപ ചിലവിനും 2500 രൂപ മാസം പഠന ചിലവുകൾക്കും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതുകൂടാതെ രോഗബാധ (Covid 19) മൂലം അനാഥരായ കുട്ടികൾക്ക് 1 ലക്ഷം രൂപ ഗ്രാന്റായി ഉടനടി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഈ കുട്ടികൾക്ക് എല്ലാ മാസവും 2500 രൂപ ചിലവുകൾക്ക് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അത് കൂടാതെ 18 വയസ്സ് തികയുന്ന അവസരത്തിൽ ഈ കുട്ടികൾക്ക് 5 ലക്ഷം രൂപയും നൽകും.
രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടാണ് (Ashok Gehlot) ഈ കുട്ടികൾക്കുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള മുഖ്യമന്ത്രി കൊറോണ ബാൽ കല്യാൺ യോജന എന്ന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ കൂടാതെയാണ് ഇപ്പോഴുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ച് 577 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നതെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് അറിയിക്കുന്നത്. ഇത് ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ മെയ് 25 വരെയുള്ള കണക്കാണ്. മുഴുവൻ കണക്കെടുത്താൽ ഇതിന്റെ ഇരട്ടിയിലധികം ഉണ്ടാകാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.