New Delhi : കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാർ (PM Modi Government). പിഎം കെയേഴ്സ് ഫണ്ടിലൂടെ (PM cares Fund) 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുന്നു.
പി എം കെയേഴ്സിൽ പത്തം ലക്ഷം രൂപ ഓരോ കുട്ടിക്കും വീത ബാങ്ക് ലഭിക്കും, 18 വയസിന് ശേഷം മാസം 23 വരെ മാസം സ്റ്റൈഫണ്ടും ലഭിക്കും. ഇത് ബിരുദാനന്തര പഠനത്തിന് ശേഷം വരെയുള്ള പഠനത്തിനും വ്യക്തിഗത ആവശ്യത്തിനും ഉപയോഗിക്കാം. കുട്ടികളുടെ പഠനം പൂർണമായും സൗജന്യമാണ്.
Supporting our nation’s future!
Several children lost their parents due to COVID-19. The Government will care for these children, ensure a life of dignity & opportunity for them. PM-CARES for Children will ensure education & other assistance to children. https://t.co/V3LsG3wcus
— Narendra Modi (@narendramodi) May 29, 2021
ഉന്നധതികാര സമിതി യോഗത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തത്.
പദ്ധതിയിൽ ഉൾപ്പെടുന്ന തീരുമാനങ്ങൾ ഇവയാണ്.
1. കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ മാസം തോറും സ്റ്റൈഫണ്ട്, 23 തികഞ്ഞ് കഴിഞ്ഞാൽ പത്ത് ലക്ഷം രൂപയും ലഭിക്കും.
2. കുട്ടികളുടെ വിദ്യാഭ്യാസ പൂർണമായും സൗജന്യമായിരിക്കും.
3. ഉന്നതവിദ്യഭ്യാസത്തിന് ഈ വിദ്യാർഥികൾക്ക് എല്ല സൗകര്യങ്ങളും ഏർപ്പെടുത്തു. ലോണിന്റെ പലിശ പിഎം കേയേഴ്സ ഫണ്ടിൽ നിന്ന് വിനയോഗിക്കും.
3. 18 വയസുവരെ ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ലഭിമാക്കും
4. പത്ത് വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ പി എം കേയേഴ്സ് ഫണ്ടിൽ നിന്ന് ചെലവ് വഹിച്ച് പഠന സൗകര്യം ഏർപ്പെടുത്തും. ഇവർക്കായി അടുത്ത കേന്ദ്ര വിദ്യാലയത്തിലോ സ്വകാര്യ വിദ്യാലയങ്ങളിലോ പഠനം ഉറപ്പാക്കും
5. പത്ത് വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് നവോദയ, സൈനിക് സ്കൂളികളിൽ പഠിപ്പിക്കാൻ അവസരം ഒരുക്കും. കൂടാതെ ഇവർക്ക് സ്വാകര്യ സ്കൂളിലും പഠനം നടത്താൻ സാധ്യമാണ്. ചിലവ് സർക്കാർ തന്നെ വഹിക്കുന്നതാണ്.
ALSO READ : ക്വാറന്റീനിൽ കഴിയുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് വീടുകളിൽ റേഷൻ എത്തിക്കും
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഈ കഴിഞ്ഞ് ഏപ്രിൽ 1 മുതൽ മെയ് 25 വരെ രാജ്യത്ത് ഉടനീളമായി 577 കുട്ടികൾക്കാണ് കോവിഡ് ബാധിച്ച് അച്ഛനും അമ്മുയും നഷ്ടമായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...