Exit Poll Results 2023: രാജസ്ഥാന്‍ ഇക്കുറി ആര്‍ക്കൊപ്പം? കോണ്‍ഗ്രസ്‌ - BJP പോരാട്ടത്തില്‍ ഫിനിഷിംഗ് പോയിന്‍റില്‍ ആര്?

Exit Poll Results 2023:  രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 06:47 PM IST
  • 5 വർഷം കൂടുമ്പോൾ സർക്കാരിനെ മാറ്റുന്ന പ്രവണത സംസ്ഥാനം ഇത്തവണയും തുടരുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ, അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
Exit Poll Results 2023: രാജസ്ഥാന്‍ ഇക്കുറി ആര്‍ക്കൊപ്പം? കോണ്‍ഗ്രസ്‌ -  BJP പോരാട്ടത്തില്‍ ഫിനിഷിംഗ് പോയിന്‍റില്‍ ആര്?

Rajasthan Assembly Elections 2023: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ 5 സംസ്ഥാനങ്ങളില്‍ നടന്ന വാശിയേറിയ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടം അവസാനിച്ചു. 5 സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് അവസാനിച്ചതോടെ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ എക്‌സിറ്റ് പോൾ പ്രവചനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

Also Read:  Exit Poll Results 2023: തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു, ഇനി എക്സിറ്റ് പോളിന്‍റെ ഊഴം 

രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഏറെ ആവേശകരമായിരുന്നു. രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസും രാജ്യം ഭരിയ്ക്കുന്ന ബിജെപിയും തമ്മിലായിരുന്നു പോരാട്ടം.  രാജസ്ഥാനിൽ അധികാരം തിരിച്ചുപിടിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് BJP തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Also Read:  Winter Session Of Parliament: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം, 18 ബില്ലുകൾ സർക്കാർ അവതരിപ്പിക്കും 
 
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ നിയമസഭ തിരഞ്ഞെടുപ്പിന് വളരെയേറെ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പിക്കുന്നത്‌. അതിനാല്‍ തന്നെ വിജയം ഇരു മുന്നണികള്‍ക്കും ഏറെ പ്രധാനമാണ്. 

രാജസ്ഥാനില്‍ നവംബര്‍ 25 ന് ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഏകദേശം 74.23 വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോളിംഗ് ശതമാനം ഉയര്‍ന്നതോടെ ഇരു മുന്നണികളും വിജയ പ്രതീക്ഷയിലാണ്.  199 നിയമസഭാ സീറ്റുകളിലേക്ക് 183 സ്ത്രീകളടക്കം ആകെ 1,875 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. 

രാജസ്ഥാനില്‍ ഇരു മുന്നണികളും ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് നടത്തിയത്. എങ്കിലും അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോരാട്ടം കോൺഗ്രസിന് വിനയായി മാറിയോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.  

അഞ്ച് വർഷം കൂടുമ്പോൾ സർക്കാരിനെ മാറ്റുന്ന പ്രവണത സംസ്ഥാനം ഇത്തവണയും തുടരുമെന്ന് ബിജെപി പ്രതീക്ഷിക്കുമ്പോൾ, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. നിരവധി ക്ഷേമ പദ്ധതികള്‍ക്കൊപ്പം വിലകുറഞ്ഞ എൽപിജി സിലിണ്ടറുകൾ പോലുള്ള പ്രഖ്യാപനങ്ങളുടെ  അടിസ്ഥാനത്തിൽ ഭരണം നിലനിര്‍ത്താം എന്നാണ് കോണ്‍ഗ്രസ്‌ കണക്കു കൂട്ടുന്നത്‌. 
 
ഇതിനിടെ നിരവധി ഏജന്‍സികള്‍ രാജസ്ഥാനിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു.....  

പോൾസ്ട്രാറ്റ് എക്സിറ്റ് പോൾ (POLSTART Exit Poll) ബിജെപിക്ക് 100-110 സീറ്റുകളും കോൺഗ്രസിന് 90-100 സീറ്റുകളും മറ്റുള്ളവർക്ക് 5-15 സീറ്റുകളുമാണ് പ്രവചിയ്ക്കുന്നത്. 

രാജസ്ഥാനിൽ  രാജസ്ഥാനിൽ ബിജെപിയെന്ന് സിഎൻഎൻ ന്യൂസ് 18 എക്സിറ്റ് പോൾ ഫലവും പ്രവചിക്കുന്നു. നേരത്തെ ടൈംസ് നൗവും ഇത് തന്നെയാണ് പ്രവചിച്ചത്. ബിജെപി 111 സീറ്റും കോൺഗ്രസ് 74 സീറ്റും നേടുമെന്നാണ്  പ്രവചനം 

2018 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News