ജയ്പൂര്‍: കോവിഡ് വാക്സിന് ഉപയോഗിച്ച് BJP രാഷ്ട്രീയം കളിക്കുന്നു, കോവിഡ് വാക്സിന് ഒരിയ്ക്കലും സ്വീകരിക്കില്ലെന്ന പ്രഖ്യാപനവുമായികോണ്ഗ്രസ് എംഎല്‍എ..
രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രശാന്ത് ബയിര്വയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് കൂടാതെ വാക്സിന് (Covid Vaccine) സ്വീകരിക്കില്ല എന്ന നിലപാടും സ്വീകരിച്ചിരിയ്ക്കുന്നത്. തോങ്ക് ജില്ലയിലെ നിവായ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. ഇത് BJP വാക്സിനാണെന്നും ,വാക്സിന് ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡ് (Covid-19) വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയാനുള്ള സമയമാണിത്. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഹോട്ടല്‍, ടൂറിസം മേഖലകളില്‍ ജോലി ചെയ്യുന്ന ജനങ്ങള്‍ വളരെയേറെ കഷ്ടതകള്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Also read: UK Coronavirus Variant: രാജ്യം ആശങ്കയില്‍, ജനിതക മാറ്റം വന്ന വൈറസ് വ്യാപിക്കുന്നു
സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് (Akhilesh Yadav) താന്‍ വാക്സിന് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയും ഇതേ വാദഗതിയുമായി മുന്നോട്ടു വന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy