Railway Ticket Booking: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ വലിയ മാറ്റങ്ങള്‍, ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ യാത്ര മുടങ്ങും

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയിൽ ഇന്ത്യയുടെ ജീവനാഡി എന്ന്  അറിയപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 29, 2022, 01:28 PM IST
  • IRCTC വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മൊബൈൽ, ഇ-മെയിൽ വെരിഫിക്കേഷൻ നടത്തണം. അതിനുശേഷം മാത്രമേ കണ്‍ഫേം ടിക്കറ്റ് ലഭിക്കൂ.
Railway Ticket Booking: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍  വലിയ മാറ്റങ്ങള്‍, ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ യാത്ര മുടങ്ങും

Railway Ticket Booking Update: ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ് ആശ്രയിക്കുന്നത്. അതിനാലാണ് റെയിൽ ഇന്ത്യയുടെ ജീവനാഡി എന്ന്  അറിയപ്പെടുന്നത്. 

സമയാസമയങ്ങളില്‍ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ റെയില്‍വേ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

റെയിൽവേ യാത്രയ്ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് അധികവും. അടുത്തിടെ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച നിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുകയാണ്. അതായത് ഇനി മുതല്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഒരു ചാർജും നൽകേണ്ടി വരില്ല.     

Also Read:  Indian Railways: ട്രെയിന്‍ ടിക്കറ്റ് ഇനി ഈസിയായി ക്യാൻസൽ ചെയ്യാം, തുക ഈടാക്കില്ല, റെയിൽവേ നിയമങ്ങളിൽ വന്‍ മാറ്റം

എന്നാല്‍, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ ഒരു പ്രധാനപ്പെട്ട മാറ്റം റെയില്‍വേ നടത്തിയിട്ടുണ്ട്. ഈ നിയമം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു പക്ഷെ യാത്ര ചെയ്യാന്‍ സാധിക്കില്ല. അതായത്,  IRCTC വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മൊബൈൽ, ഇ-മെയിൽ വെരിഫിക്കേഷൻ നടത്തണം. അതിനുശേഷം മാത്രമേ കണ്‍ഫേം ടിക്കറ്റ് ലഭിക്കൂ. 

Also Read:  Indian Railway IRCTC Update: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ ഇളവ് ലഭിക്കുമോ?   

പുതിയ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് നിയമം എന്താണ്?  

കൊറോണ വൈറസ് ബാധയെ തുടർന്ന് ഏറെ നാളായി ടിക്കറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാർക്കായാണ് ഈ പുതിയ നിയമം ബാധകമാവുക. IRCTC പോര്‍ട്ടലിലൂടെ ടിക്കറ്റ് വാങ്ങാൻ ഇത്തരക്കാർ ആദ്യം അവരുടെ മൊബൈൽ നമ്പറും ഇമെയിലും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ടിക്കറ്റ് ലഭിക്കൂ. എന്നിരുന്നാലും, സ്ഥിരമായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല. 

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനായി എന്താണ് ചെയ്യേണ്ടത്?  

IRCTC യുടെ പോര്‍ട്ടലിലൂടെ  ടിക്കറ്റ് ബുക്ക് ചെയ്യാനായി ആദ്യം യാത്രക്കാർ ഈ പോർട്ടലിൽ ലോഗിനും പാസ്‌വേഡും സൃഷ്ടിക്കണം. ശേഷം മാത്രമേ ഓണ്‍ ലൈനായി ടിക്കറ്റ്  ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇത്തരത്തില്‍ അക്കൗണ്ട് ഉണ്ടാക്കാനായി ഇമെയിലും ഫോൺ നമ്പറും നൽകേണ്ടതുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍  ഇമെയിലും ഫോൺ നമ്പറും പരിശോധിച്ച ശേഷം മാത്രമേ ടിക്കറ്റ് സ്ഥിരീകരിച്ചതായി സന്ദേശം ലഭിക്കുകയുള്ളൂ.  

ഈ നിയമങ്ങളുടെ പിന്നിലെ ലക്ഷ്യം എന്താണ്?  

കൊറോണയുടെ അതിപ്രസരം അവസാനിച്ച്  ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ  ആളുകള്‍ സുഗമമായി ട്രെയിന്‍ യാത്ര നടത്താനും ആരംഭിച്ചിരിയ്ക്കുകയാണ്.  ഇത്തരമൊരു സാഹചര്യത്തില്‍ ട്രെയിന്‍ ടിക്കറ്റ് വില്പനയും വര്‍ദ്ധിച്ചിട്ടുണ്ട്. നിലവിൽ 24 മണിക്കൂറിനുള്ളിൽ എട്ട് ലക്ഷത്തോളം ട്രെയിൻ ടിക്കറ്റുകളാണ് ബുക്ക് ചെയ്യുന്നത്. ഈ അവസരത്തില്‍ പിഴവുകള്‍ ഒഴിവാക്കാനാണ് ഇത്തരമൊരു നിയമം റെയില്‍വേ ആരംഭിച്ചിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News