Railway : റെയിൽവേ ഇളവുകൾ തിരിച്ച് കൊണ്ട് വരില്ല; മുതിർന്ന പൗരന്മാർക്കും ഫുൾ ചാർജ്

 കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ വര്ഷം മാർച്ച് മാസത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട 4 വിഭാഗത്തിനൊഴികെ ബാക്കിയെല്ല വിഭാഗക്കാരുടെയും ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ ഇല്ലാതാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 05:34 PM IST
  • നിർത്തി വെച്ചിരുന്ന സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ നിരക്കുകൾ അത് പോലെ തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • ഇളവുകൾ തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോകസഭയിൽ അറിയിക്കുകയായിരുന്നു.
  • കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ വര്ഷം മാർച്ച് മാസത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട 4 വിഭാഗത്തിനൊഴികെ ബാക്കിയെല്ലാ വിഭാഗക്കാരുടെയും ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ ഇല്ലാതാക്കിയത്.
  • കോവിഡ് രോഗബാധയെ തുടർന്ന് ഇളവുകൾ നിർത്തലാക്കുന്നതിന് മുമ്പ് ആകെ 53 വിഭാഗക്കാർക്ക് നിരക്ക് ഇളവുകൾ നൽകിയിട്ടുള്ളത്.
Railway : റെയിൽവേ ഇളവുകൾ തിരിച്ച് കൊണ്ട് വരില്ല; മുതിർന്ന പൗരന്മാർക്കും ഫുൾ ചാർജ്

New Delhi : റെയിൽവേ (Railway) യാത്രനിരക്കിലെ ഇളവുകൾ തിരിച്ച് കൊണ്ട് വരില്ലെന്ന് അറിയിച്ചു. കോവിഡ് (Covid 19) കാരണം നിർത്തിവെച്ച കൺസഷൻ നിരക്കുകളാണ് തിരിച്ച് കൊണ്ട് വരില്ലെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. നിർത്തി വെച്ചിരുന്ന സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ നിരക്കുകൾ അത് പോലെ തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

ഇളവുകൾ തിരികെ കൊണ്ട് വരില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോകസഭയിൽ അറിയിക്കുകയായിരുന്നു. കോവിഡ് രോഗവ്യാപനത്തെ തുടർന്ന് കഴിഞ്ഞ വര്ഷം മാർച്ച് മാസത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട 4 വിഭാഗത്തിനൊഴികെ ബാക്കിയെല്ലാ വിഭാഗക്കാരുടെയും ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ ഇല്ലാതാക്കിയത്.

ALSO READ: Covishield booster dose | കോവിഷീൽഡ് ബൂസ്റ്റർ ഡോസിന് അം​ഗീകാരം നൽകുന്നത് ചർച്ച ചെയ്യാൻ വിദ​ഗ്ധസമിതി യോ​ഗം ചേരും

കോവിഡ് രോഗബാധയെ തുടർന്ന് ഇളവുകൾ  നിർത്തലാക്കുന്നതിന് മുമ്പ് ആകെ 53 വിഭാഗക്കാർക്ക് നിരക്ക് ഇളവുകൾ നൽകിയിട്ടുള്ളത്.  മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, പ്രദർശനമേളകൾക്ക് പോകുന്ന കർഷകർ / കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയവരൊക്കെ ഇതിൽ ഉൾപ്പെട്ടിരുന്നു.

ALSO READ: International Flights | ഒമിക്രോൺ ഭീതി, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ജനുവരി 31 വരെ നീട്ടി

നാല് വിഭാ​​ഗത്തിൽപ്പെട്ട വികലാം​ഗ‍ർ, പതിനൊന്ന് വിഭാ​ഗം വിദ്യാ‍ർത്ഥികൾ എന്നിവ‍ർക്ക് ഇളവുകൾ അനുവദിക്കുന്നത് തുടരും. മറ്റെല്ലാ വിഭാ​​ഗത്തിലുള്ളവരുടേയും ടിക്കറ്റ് ഇളവുകൾ പിൻവലിച്ചതായി റെയിൽവേ മന്ത്രി ലോക്സഭയെ അറിയിച്ചു. നിലവിലെ സാമ്പത്തിക സ്ഥിതിയെ തുടർന്നാണ് ഈ തീരുമാനം.

ALSO READ: Goa Assembly polls 2022: ഗോവ ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധി, ഡിസംബർ 10 ന് പ്രചാരണത്തിന് തുടക്കം

റെയിൽവേ സർവീസുകൾ പൂർവ സ്ഥിതിയിലെത്തിയ സാഹചര്യത്തിൽ നിരക്കുകിലെ ഇളവുകളും പൂർവ സ്ഥിതിയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 2020 മാർച്ചിന് മുമ്പ്, മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ, എല്ലാ ക്ലാസുകളിലും റെയിൽവേ യാത്ര ചെയ്യുന്നതിനായി സ്ത്രീ യാത്രക്കാർക്ക് 50% ഉം പുരുഷ യാത്രക്കാർക്ക് 40%ഉം കിഴിവ് നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News