രാഹുല്‍ ഈ വര്‍ഷം തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തിലെന്ന് ഉറപ്പു നല്‍കി എ കെ ആന്‍റണി

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഈ വര്‍ഷം തന്നെ ചുമതലയേല്‍ക്കുമെന്ന് എ കെ ആന്‍റണി പറഞ്ഞു. ഇന്ദിരാഭവനില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്‍റണി

Last Updated : Oct 31, 2017, 04:55 PM IST
രാഹുല്‍ ഈ വര്‍ഷം തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തിലെന്ന് ഉറപ്പു നല്‍കി എ കെ ആന്‍റണി

തിരുവനന്തപുരം:രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ഈ വര്‍ഷം തന്നെ ചുമതലയേല്‍ക്കുമെന്ന് എ കെ ആന്‍റണി പറഞ്ഞു. ഇന്ദിരാഭവനില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്‍റണി

കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയെ ചുമലപ്പെടുത്തിയിരിക്കുകയാണ്.അത് എപ്പോഴുണ്ടാവുമെന്ന് തനിക്ക് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. കെ.പി.സി.സി പട്ടികയില്‍ ഉള്‍പ്പെടാതെ പോയവര്‍ക്ക് പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം നല്‍കും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ പരിചയ സമ്പന്നരും യുവാക്കളുമായ ഏറെ പേരുണ്ട്. ലിസ്റ്റ് തയ്യാറാക്കിയതിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ആന്‍റണി പറഞ്ഞു. 

Trending News