Fake Note Seized: ബാങ്കിൽ നിക്ഷേപിക്കാൻ 500 രൂപയുടെ വ്യാജ നോട്ടുകളുമായി എത്തിയ സ്ത്രീ പിടിയിൽ

Fake Note Seized: ഇൻഷുറൻസിനായി പണം ബാങ്കിൽ നിക്ഷേപിക്കാനെത്തിയപ്പോഴായിരുന്നു സംശയം തോന്നിയ അധികൃതർ പിടികൂടി പോലീസിലേൽപ്പിച്ചത് 

Written by - Zee Malayalam News Desk | Last Updated : Oct 3, 2024, 12:58 PM IST
  • ബാങ്കിൽ നിക്ഷേപിക്കുന്നതിന് 500 രൂപയുടെ വ്യാജ നോട്ടുകളുമായി എത്തിയ സ്ത്രീ പിടിയിൽ
  • ബീമാപളളി ന്യൂ ജവഹർ പളളിക്ക് സമീപം താമസിക്കുന്ന ബെർക്കത്തിനെയാണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്
Fake Note Seized: ബാങ്കിൽ നിക്ഷേപിക്കാൻ 500 രൂപയുടെ വ്യാജ നോട്ടുകളുമായി എത്തിയ സ്ത്രീ പിടിയിൽ
തിരുവനന്തപുരം: ബാങ്കിൽ നിക്ഷേപിക്കുന്നതിന് 500 രൂപയുടെ വ്യാജ നോട്ടുകളുമായി എത്തിയ സ്ത്രീ പിടിയിലായതായി റിപ്പോർട്ട്.  ബീമാപളളി ന്യൂ ജവഹർ പളളിക്ക് സമീപം  താമസിക്കുന്ന ബെർക്കത്തിനെയാണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. 
 
 
പൂന്തുറ കുമരിചന്തയ്ക്കു സമീപത്തെ എസ്ബിഐയുടെ ശാഖയിൽ ഇൻഷുറൻസ് സംബന്ധമായ കാര്യത്തിന് പണം നിക്ഷേപിക്കാനെത്തിയതായിരുന്നു ഇവർ.  ഇവർ കൊണ്ടുവന്ന നോട്ടുകൾക്ക് കാഴ്ചയിൽ  അസാധാരണത്വം തോന്നിയതിനെ തുടർന്ന് നോട്ടുകൾ വീണ്ടും പരിശോധിച്ചപ്പോഴാണ്  നോട്ടുകൾ വ്യാജമാണെന്ന് മനസ്സിലായതും തുടർന്ന് ബാങ്കധികൃതർ പൂന്തുറ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.  സംഭവം നടന്നത് കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു. 
 
 
ഇവരുടെ കയ്യിൽ നിന്നും 500 രൂപയുടെ 25 നോട്ടുകളാണ് കണ്ടെടുത്തത്. കഴിഞ്ഞ 28 ന് ഇവർ സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്തിയിരുന്നു. ഇവരുടെ ഭർത്താവിന് സൗദി അറേബ്യയിൽ ചെരിപ്പുകടയുണ്ട്. നാട്ടിലേക്ക് പുറപ്പെടുന്ന സമയത്ത് അവിടെ വച്ച് ഭർത്താവിന്റെ സുഹ്യത്തായ പാകിസ്ഥാനി സ്വദേശി സമ്മാനമായി 500 രൂപ നോട്ടിന്റെ 12500 രൂപ നൽകിയെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
 
 
പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പോലീസ് ഇവരുടെ വീട്ടിൽ പരിശോധന നടത്തുകയും തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 500 ന്റെ ഒരുലക്ഷത്തി എൺപതിനായിരം രൂപയുടെ നോട്ടുകൾ കണ്ടെത്തുകയുമായിരുന്നു.  പക്ഷെ ഈ നോട്ടുകൾ ഇവ വ്യാജമല്ലെന്ന് പൂന്തുറ പോലീസ് അറിയിച്ചു.  തുടർ നടപടികൾക്കുശേഷം പോലീസ് ഇവരെ അറസ്റ്റുചെയ്യുകയും. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. എസ്.എച്ച്.ഒ. സാജു, എസ്.ഐ.മാരായ വി. സുനിൽ, ജയപ്രകാശ്, വനിത സി.പി, താര എന്നിവരുൾപ്പെടുന്ന സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.
 

 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News