കർണാടകയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കേക്കുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ചേർക്കുന്നതായി കണ്ടെത്തി.
ബെംഗളൂരുവിലെ വിവിധ ബേക്കറികളിൽ നിന്നുള്ള കേക്കുകളിൽ നടത്തിയ പരിശോധനയിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ചേർക്കുന്നതായി കണ്ടെത്തി.
കൃത്രിമ നിറങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ കേക്കുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തി.
അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്സിഎഫ്, പോൺസോ 4 ആർ, ടാർട്രാസൈൻ, കാർമോയ്സിൻ എന്നിവ ഉൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്.
ഫുഡ് കളറുകളും ഫ്ലേവറിന് ഉപയോഗിക്കുന്ന ഏജൻറുകളും ഭക്ഷണങ്ങൾക്ക് നിറവും രുചിയും ലഭിക്കുന്നതിനായി ഉപയോഗിക്കുന്നു. ക്ലോറോഫിൽ, കാരമൽ, കുങ്കുമപ്പൂവ് തുടങ്ങിയവയുടെ ഉപയോഗം എഫ്എസ്എസ്എഐ അനുവദിച്ചിട്ടുണ്ട്.
പുറത്തുനിന്നുള്ള മധുരപലഹാരങ്ങളുടെയും ജങ്ക് ഫുഡുകളുടെയും ഉപയോഗം പരിമിതപ്പെടുത്തുക.