തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ചു കൊണ്ടുള്ള മുന്നേറ്റം തുടരുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 ൽ തൊടാൻ ഇനി 40 രൂപ മാത്രം മതി. ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്.
Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,960 ആയിട്ടുണ്ട്. ഗ്രാമിന് 10 രൂപയാണ് ഇന്നും വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 ആയിട്ടുണ്ട്.
Also Read: രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം; ആശുപത്രി വിട്ടു
കഴിഞ്ഞ ദിവസം 56800 രൂപയായി ഉയർന്ന സ്വർണവില പിന്നീട് 3 ദിവസം 400 രൂപ ഇടിയുകയായിരുന്നു. തുടർന്ന് വീണ്ടും സ്വർണവില കുതിക്കുകയായിരുന്നു. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് ഇടയ്ക്ക് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെയാണ് കുതിച്ചു കൊണ്ടിരുന്ന സ്വർണവിലയിൽ ഒരു മാറ്റം വന്നത്.
Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!
ഈ മാസത്തെ സ്വർണവില അറിയാം...
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ആയ ഇന്ന് 80 രൂപ വർധിച്ചുകൊണ്ട് 56960 ആയി.