7th Pay Commission: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!

7th Pay Commission, good news for central gov employees: ഈ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ദസറ ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിശദാംശങ്ങൾ അറിയാം...

7th Pay Commission, more than 11 lakh railway employees to get PLB: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 11 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർ ബമ്പർ അടിച്ചിരിക്കുകയാണ്.

1 /10

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 11 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർ ബമ്പർ അടിച്ചിരിക്കുകയാണ്.  ഉത്സവ സീസൺ പ്രമാണിച്ച് റെയിൽവേ ജീവനക്കാർക്ക് 2209 കോടി ബോണസാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 

2 /10

ഇതിലൂടെ 11 ലക്ഷത്തിലധികം റെയിൽവേ ജീവനക്കാർക്ക് ഉപയോഗമുണ്ടാകും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ എപ്പോൾ ബോണസ് പ്രഖ്യാപിക്കും എന്ന കാത്തിരിപ്പിലായിരുന്നു.   പ്രഖ്യാപനം വന്നതോടെ ആ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്

3 /10

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം റെയിൽവേ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് 78 ദിവസത്തെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (Productivity Linked Bonus) നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. 11,72,240 റെയിൽവേ ജീവനക്കാർക്കായി 2028.57 കോടി രൂപയാണ് ബോണസായി നൽകാൻ മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.

4 /10

റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി പ്രവർത്തിക്കുന്നതിന് റെയിൽവേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് ഈ ബോണസ് പ്രഖ്യാപനം.

5 /10

പ്രഖ്യാപിചിരിക്കുന്ന ഈ ബോണസ് റെയിൽവേയിലെ വിവിധ വിഭാ​ഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കും. ട്രാക്ക് മെയിന്റനേഴ്സ്, ലോക്കോ പൈലറ്റുമാർ, ​ഗാർഡുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, സാങ്കേതിക പ്രവർത്തകർ, സാങ്കേതിക സഹായികൾ, പോയിന്റ്സ്മാൻ, മന്ത്രിതല ഉദ്യോ​ഗസ്ഥർ തുടങ്ങി നിരവധിപേർക്കാണ് ഈ ഉത്സവബത്ത ലഭിക്കുക.

6 /10

യോഗ്യരായ റെയിൽവേ ജീവനക്കാർക്കുള്ള ബോണസ് ഓരോ വർഷവും ദുർഗാ പൂജ-ദസറ അവധിക്ക് മുൻപ് നകുന്നതാണ് പതിവ്. ഏകദേശം 12 ലക്ഷം നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുകയാണ് നൽകുന്നുവെന്നതാണ് ഈ വർഷത്തെ പ്രത്യേകത. 

7 /10

ബോണസിന് അർഹതയുള്ള ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി തുക 17,951 രൂപയാണ്.

8 /10

2023-2024 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. 1588 ദശലക്ഷം ടൺ എന്ന റെക്കോർഡ് ചരക്കാണ് റെയിൽവേ ഇത്തവണ കയറ്റിയത്. ഇത് ഏകദേശം 6.7 ബില്യൺ യാത്രക്കാരെ വഹിക്കുകയുംചെയ്തു.

9 /10

2020-21 മുതൽ 2025-26 വരെയുള്ള കാലയളവിൽ മേജർ പോർട്ട് അതോറിറ്റികളിലെയും ഡോക്ക് ലേബർ ബോർഡുകളിലെയും ഏകദേശം 20,704 ജീവനക്കാർക്ക് പ്രയോജനം ലഭിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് മന്ത്രിസഭയുടെ അം​ഗീകാരം നൽകിയ പുതുക്കിയ ഉൽപ്പാദനക്ഷമത-ലിങ്ക്ഡ് റിവാർഡ് (PLR) പദ്ധതി. 

10 /10

മൊത്തം 200 കോടി രൂപയുടെ സാമ്പത്തിക ചെലവുള്ള ഈ പദ്ധതി ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും തുറമുഖ- ഡോക്ക് തൊഴിലാളികളുടെ ശ്രമങ്ങളെ തിരിച്ചറിയാനും ലക്ഷ്യമിട്ടുള്ളതാണ്. പ്രധാന തുറമുഖ അധികാരികൾക്ക് ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട പുതുക്കിയ റിവാർഡ് സ്കീമിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

You May Like

Sponsored by Taboola