Punjab Assembly Election 2022: പഞ്ചാബിൽ AAP ഏറ്റവും വലിയ ഒറ്റകക്ഷി, സര്‍വേ റിപ്പോർട്ട്

പഞ്ചാബ്  നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.  ഭരണകക്ഷിയിലെ രാഷ്ട്രീയ പ്രതിസന്ധിയും  മൂന്ന് കാർഷിക നിയമങ്ങളിൽ മാസങ്ങളോളമായി നടക്കുന്ന  കർഷകരുടെ പ്രതിഷേധത്തിനും ഇടയിൽ, 2022ന്‍റെ   തുടക്കത്തിൽ പഞ്ചാബ്‌ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങും...  

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 10:52 PM IST
  • സര്‍വേ ഫലം അനുസരിച്ച് പഞ്ചാബില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയയി AAP കടന്നുവരും
  • ഭരണകക്ഷിയായ കോൺഗ്രസ് തൊട്ടുപിന്നില്‍. 42-50 സീറ്റുകളാണ് കോണ്‍ഗ്രസ്‌ നേടാന്‍ സാധ്യത.
  • ശിരോമണി അകാലിദള്‍ 16-24 സീറ്റുകൾ വരെ നേടുമെന്ന് സര്‍വേ പറയുന്നു.
Punjab Assembly Election 2022: പഞ്ചാബിൽ  AAP ഏറ്റവും  വലിയ ഒറ്റകക്ഷി, സര്‍വേ റിപ്പോർട്ട്

New Delhi: പഞ്ചാബ്  നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്.  ഭരണകക്ഷിയിലെ രാഷ്ട്രീയ പ്രതിസന്ധിയും  മൂന്ന് കാർഷിക നിയമങ്ങളിൽ മാസങ്ങളോളമായി നടക്കുന്ന  കർഷകരുടെ പ്രതിഷേധത്തിനും ഇടയിൽ, 2022ന്‍റെ   തുടക്കത്തിൽ പഞ്ചാബ്‌ പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങും...  

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പഞ്ചാബ് ഒരുങ്ങുമ്പോള്‍ അനവധി  രാഷ്ട്രീയ മാറ്റങ്ങളാണ് വരാനിരിയ്ക്കുന്നത് എന്ന് വ്യക്തമാക്കും വിധം  ABP സീ വോട്ടര്‍ സര്‍വേ  റിപ്പോര്‍ട്ട് പുറത്തുവന്നു. 

Also Read:  Mission UP 2022: ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച

സര്‍വേ ഫലം അനുസരിച്ച് പഞ്ചാബില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയയി  AAP കടന്നുവരും.  2021 നവംബർ ആദ്യം നടത്തിയ സർവേ,അനുസരിച്ച്  2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വോട്ട് വിഹിതവും സീറ്റുകളുടെ എണ്ണവും കാര്യമായി  വർദ്ധിക്കുമെന്ന് പ്രവചിക്കുന്നു.

117 അംഗ പഞ്ചാബ് അസംബ്ലിയിൽ  47-53 സീറ്റുകളുമായി AAP ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും, ഭരണകക്ഷിയായ കോൺഗ്രസ് തൊട്ടുപിന്നില്‍.  42-50 സീറ്റുകളാണ് കോണ്‍ഗ്രസ്‌ നേടാന്‍ സാധ്യത.   ശിരോമണി അകാലിദള്‍  16-24 സീറ്റുകൾ വരെ നേടുമെന്ന് സര്‍വേ പറയുന്നു.  

Also Read: BJP Poll Campaign Fund: 2021 ല്‍ തിരഞ്ഞെടുപ്പിനായി BJP ചിലവഴിച്ചത് 252 കോടി. 60% ചിലവിട്ടത് പശ്ചിമ ബംഗാളില്‍

അതേസമയം, സര്‍വേ അനുസരിച്ച് BJP -യ്ക്ക് മോശം പ്രതികരണമാണ് ലഭിക്കുന്നത്.  പുതിയ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷകര്‍ക്കുള്ള നീരസവും  SAD യുമായുള്ള സഖ്യം നഷ്ടപ്പെട്ടതും BJP യുടെ വോട്ട് ബാങ്കിന്  ഇളക്കം തട്ടിക്കും എന്നാണ് സര്‍വേ പറയുന്നത്.  BJP യ്ക്ക്  0-1 സീറ്റാണ് പ്രവചിക്കുന്നത്.  
 
വോട്ട് വിഹിതത്തിന്‍റെ കാര്യത്തില്‍  AAP കൂടുതല്‍ കരുത്താര്‍ജ്ജിക്കും.  സര്‍വേ അനുസരിച്ച് 2017ലെ 23.7 ശതമാനത്തിൽ നിന്ന് 2022 ല്‍ അത്  36.5 ശതമാനമായി ഉയരും.

ഭരണകക്ഷിയായ കോൺഗ്രസിന്റെ വോട്ട് വിഹിതവും സീറ്റുകളുടെ എണ്ണവും കുറയുമെന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസിന്‍റെ വോട്ട് വിഹിതം 2017ൽ 38.5 ശതമാനത്തിൽ നിന്ന് 2022ൽ 34.9 ശതമാനമായി കുറയും. 

വോട്ട് വിഹിതം കുറഞ്ഞെങ്കിലും SAD -യുടെ സീറ്റുകളുടെ എണ്ണം നേരിയ തോതിൽ വർധിക്കുമെന്ന് സർവേ പറയുന്നു. കഴിഞ്ഞ തവണ 15 ആയിരുന്ന സീറ്റ് 2021ൽ 16-24 ആയി ഉയരാൻ സാധ്യതയുണ്ടെന്ന് സർവേ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News