ജോലി മാറുന്നവർക്ക് ഏറ്റവും അധികം പ്രശ്നമുണ്ടാക്കുന്ന കാര്യമാണ് അവരുടെ പ്രൊവിഡൻറ് ഫണ്ട് മാറ്റുക എന്നത്. പലരും ബുദ്ധിമുട്ടാണ് എന്ന് കരുതി ഇത്തരത്തിൽ പിഎഫ് മാറ്റാതെയും ഇരിക്കും. ഇങ്ങനെയുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ഇവിടെ പരിശോധിക്കുന്നത്.
പി എഫ് വരിക്കാർ ആദ്യം മനസ്സിലാക്കേണ്ട കാര്യമെന്താണെന്നാൽ ജോലി മാറുന്ന ഏതൊരു പിഎഫ് അംഗത്തിനും തൻറെ പഴയ കമ്പനിയിലെ പിഎഫ് തുക പുതിയ കമ്പനിയിലേക്ക് മാറ്റാൻ കഴിയും എന്നതാണ്. എന്നാൽ പുതിയ സ്ഥാപനത്തിൽ തൊഴിലുടമക്ക് പിഎഫ് നിക്ഷേപങ്ങൾ ഇല്ലെങ്കിൽ എന്ത് ചെയ്യും? ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്.
എന്തൊക്കെ ചെയ്യാം
എപ്ലോയിസ് പ്രൊവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻറെ പുതിയ നിയമങ്ങൾ പ്രകാരം ജോലി മാറുന്ന ഒരാൾക്ക് അദ്ദേഹത്തിൻറ പിഎഫ് അക്കൌണ്ട് പുതിയ കമ്പനിയിലേക്ക് വളരെ എളുപ്പത്തിൽ മാറ്റാനാവുന്നതാണ്. ഓൺലൈനായാണ് അക്കൗണ്ടുകൾ ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുന്നത്.
നടപടിക്രമം ആരംഭിക്കുന്നതിന് ജീവനക്കാർ അവരുടെ ഇപിഎഫ് അക്കൗണ്ട് കെവൈസി (KYC) അനുസരിച്ചാണെന്നും അവരുടെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (UAN) അവരുടെ ഫോണുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം.
പി എഫ് മാറ്റുന്ന നടപടി ക്രമങ്ങൾ
1. പിഎഫ് മെമ്പർ സേവാ സൈറ്റിൽ നിങ്ങളുടെ യുഎഎൻ, പാസ്വേഡ് എന്നിവ നൽകുകി ലോഗിൻ ചെയ്യുക
2. 'ഓൺലൈൻ സേവനങ്ങൾ' എന്ന ഒാപ്ഷനിൽ ക്ലിക്ക് ചെയ്ത് വൺ മെമ്പർ- വൺ ഇപിഎഫ് അക്കൗണ്ട് (ട്രാൻസ്ഫർ അഭ്യർത്ഥന)' തിരഞ്ഞെടുക്കുക.
3. ഒരു പുതിയ വിൻഡോ തുറക്കും. നിങ്ങൾ ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ആഗ്രഹിക്കുന്ന പുതിയ ഇപിഎഫ് അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഇവിടെ കാണാം, നിങ്ങളുടെ പുതിയ പിഎഫ് അക്കൗണ്ട് നമ്പർ നൽകാൻ ആവശ്യപ്പെടും
4. .നിങ്ങളുടെ ഓൺലൈൻ ട്രാൻസ്ഫർ നിലവിലുള്ളതോ മുമ്പത്തെതോ ആയ നിങ്ങളുടെ തൊഴിൽ ദാതാവ് അംഗീകരിച്ചോ എന്ന് സ്ഥിരീകരിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
5. നിങ്ങളുടെ മുൻ തൊഴിലുടമകളുടെയും പുതിയ തൊഴിലുടമകളുടെയും UAN-കൾ ഒന്നുതന്നെയാണെങ്കിൽ നിങ്ങളുടെ പഴയ തൊഴിലുടമയുടെ UAN നൽകുക.
6. വിശദാംശങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിന്റെ വിവരങ്ങൾ സ്ക്രീനിൽ എത്തും. തുടർന്ന് ഫണ്ട് ട്രാൻസ്ഫർ ചെയ്യേണ്ട അക്കൗണ്ട് തിരഞ്ഞെടുക്കുക.
7. OTP യിൽ ക്ലിക്ക് ചെയ്യുക, നിങ്ങളുടെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP ലഭിക്കും. നിങ്ങളുടെ ഫണ്ട് ട്രാൻസ്ഫറിങ്ങ് പൂർത്തിയാവും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.