കശ്മീരിൽ ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് ഭീകരരെ നേരിട്ടത്

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 09:05 AM IST
  • ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം
  • ഇയാൾ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി
  • മേഖലയിൽ കൂടുതൽ ഭീകരക്കായി പരിശോധന തുടരുന്നു
കശ്മീരിൽ ഏറ്റുമുട്ടൽ; ജയ്ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ഡൽഹി: കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി വിവരം. ജമ്മു കശ്മീർ പൊലീസും സൈന്യവും ചേർന്നാണ് ഭീകരരെ നേരിട്ടത്. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാൾ ഇന്ത്യാക്കാരനല്ലെന്ന് വ്യക്തമായി.

കൊല്ലപ്പെട്ട ഹനീസ് കുല്‍ഗാം-ഷോപ്പിയാന്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി കഷ്മീര്‍ എഡിജിപി പറയുന്നു. സൈന്യവും പൊലീസും ചേര്‍ന്നാണ് ഭീകരരെ നേരിടുന്നത്. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് വിവരം. മേഖലയിൽ കൂടുതൽ ഭീകരക്കായി പരിശോധന തുടരുന്നതായി സുരക്ഷാ വിഭാഗങ്ങൾ അറിയിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News