Covid വ്യാപനം: പ്രധാനമന്ത്രി നരേന്ദ്രമോദി 8:45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യത്ത്  Covid വ്യാപനം അതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി  നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും..

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 08:29 PM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദി 8:45ന് രാജ്യത്തെ അഭിസംബോധന ചെയ്യും
  • കടുത്ത കൊറോണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയെ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ്‌ രാജ്യം ഉറ്റുനോക്കുന്നത്.
 Covid വ്യാപനം: പ്രധാനമന്ത്രി നരേന്ദ്രമോദി  8:45ന് രാജ്യത്തെ അഭിസംബോധന ചെയ്യും

New Delhi: രാജ്യത്ത്  Covid വ്യാപനം അതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി  നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും..

ഇന്ന് (ചൊവാഴ്ച) 8:45 നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.  കടുത്ത കൊറോണ പ്രതിസന്ധിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനയെ  ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയുമാണ്‌  രാജ്യം ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) നൽകിയ വിവരമനുസരിച്ച് ഇന്ന് രാത്രി 8:45 ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംഭോധന ചെയ്യും. 

രോഗവ്യാപനം കുറയ്ക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ, വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍  അദ്ദേഹം ജനങ്ങളുമായി പങ്കുവെയ്ക്കുമെന്നാണ്  സൂചന. 

വൈകീട്ട്  Covid വാക്‌സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭിസംബോധന ചെയ്യാനുള്ള തീരുമാനം പുറത്തുവരുന്നത്‌.

 

   

Trending News