Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കോവിഡിന്‍റെ പിടിയില്‍.... ചെറുതായ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന്  ടെസ്റ്റ് നടത്തുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 04:04 PM IST
  • കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കോവിഡിന്‍റെ പിടിയില്‍....
  • ചെറുതായ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ടെസ്റ്റ് നടത്തുകയായിരുന്നു.
  • രാഹുൽ ഗാന്ധി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
Rahul Gandhiയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

New Delhi: കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധി കോവിഡിന്‍റെ പിടിയില്‍.... ചെറുതായ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന്  ടെസ്റ്റ് നടത്തുകയായിരുന്നു.

രാഹുൽ ഗാന്ധി  (Rahul Gandhi)  ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിന്‍റെ  (Covid-19) ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതോടെയാണ്‌ ടെസ്റ്റ് നടത്തിയത് എന്നും റിപ്പോര്‍ട്ട് പോസിറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു. 

അടുത്തിടെ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ എല്ലാവരും, ദയവായി എല്ലാ സുരക്ഷാമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും  എല്ലാവരും  സുരക്ഷിതരായിരിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also read: Vaccination Festival മറ്റൊരു തട്ടിപ്പ്, കേന്ദ്രത്തിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി

കോവിഡ്  സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ,  പശ്ചിമ ബംഗാളില്‍  നിശ്ചയിച്ചിരുന്ന  തിരഞ്ഞെടുപ്പ്  റാലികൾ റദ്ദാക്കുന്നതായി രാഹുൽ അറിയിച്ചിരുന്നു. വലിയ സമ്മേളനങ്ങളും റാലികളും  നടത്തുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മറ്റ് രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനം മുന്നില്‍ക്കണ്ടായിരുന്നു ഇത്.

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന് തിങ്കളാഴ്ച  കോവിഡ്  സ്ഥിരീകരിച്ചിരുന്നു.  കോവിഡ്  വാക്സിന്‍ രണ്ട് ഡോസുകളും  സ്വീകരിച്ച അദ്ദേഹത്തിന് രണ്ടാമതും കോവിഡ്  സ്ഥിരീകരിക്കുകയായിരുന്നു.   88 കാരനായ അദ്ദേഹത്തെ ഡല്‍ഹി AIIMSല്‍ പ്രവേശിപ്പിച്ചി രിയ്ക്കുകയാണ്.   മുൻകരുതൽ എന്നവണ്ണമാണ് അദ്ദേഹത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് സൂചനകള്‍...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News