West Bengal: മമത - കേന്ദ്ര സര്‍ക്കാര്‍ പോര് മുറുകുന്നു, ഈ ​നി​ര്‍​ണാ​യ​ക സ​മ​യ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കില്ലെന്ന് Mamata Banerjee

പശ്ചിമ ബംഗാള്‍  മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുകയാണ്...  ചീ​ഫ് സെ​ക്ര​ട്ട​റി​യെ  തരികെ  വിളിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയ്ക്ക് മറുപടിയുമായി മമത ബാനര്‍ജി... 

Written by - Zee Malayalam News Desk | Last Updated : May 31, 2021, 04:03 PM IST
  • ഈ നി​ര്‍​ണാ​യ​ക സ​മ​യ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കാ​നാ​വി​ല്ല, വി​ട്ട​യ്ക്കു​ന്നു​മി​ല്ല,
  • ചീ​ഫ് സെ​ക്ര​ട്ട​റിയെ തിരികെവിളിച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​ക്ക് എ​ഴു​തി​യ ക​ത്തി​ല്‍ മമത
West Bengal: മമത - കേന്ദ്ര സര്‍ക്കാര്‍ പോര്  മുറുകുന്നു,  ഈ ​നി​ര്‍​ണാ​യ​ക സ​മ​യ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കില്ലെന്ന്  Mamata Banerjee

​Kolkata: പശ്ചിമ ബംഗാള്‍  മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുകയാണ്...  ചീ​ഫ് സെ​ക്ര​ട്ട​റി​യെ  തരികെ  വിളിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയ്ക്ക് മറുപടിയുമായി മമത ബാനര്‍ജി... 

കോവഡ്, യാസ് ചുഴലിക്കാറ്റ് തുടങ്ങിയവ സംസ്ഥാനത്തെ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ഈ  നി​ര്‍​ണാ​യ​ക​മാ​യ സ​മ​യ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കാ​നാ​വി​ല്ല, വി​ട്ട​യ്ക്കു​ന്നു​മി​ല്ല,  ചീ​ഫ് സെ​ക്ര​ട്ട​റിയെ തിരികെവിളിച്ച  നടപടി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കണമെന്നും  മമത ബാനര്‍ജി (Mamata Banerjee)   പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​ക്ക് (Prime Minister Narendra Modi) എ​ഴു​തി​യ ക​ത്തി​ല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം  സംസ്ഥാന ചീ​ഫ് സെ​ക്ര​ട്ട​റി ആ​ലാ​പ​ന്‍ ബ​ന്ദോ​പാ​ധ്യാ​യ​യെ കേ​ന്ദ്ര സ​ര്‍​വീ​സി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ച ഉ​ത്ത​ര​വ് ത​ന്നെ ഞെ​ട്ടി​ച്ചു​വെന്നും  പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി കത്തില്‍ വ്യക്തമാക്കി. കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ത്ത​ര​വ് നി​യ​മ​പ​ര​മാ​യി സാ​ധൂ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നും മ​മ​ത ബാ​ന​ര്‍​ജി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം  ബ​ന്ദോ​പാ​ധ്യാ​യ​യോ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഡ​ല്‍​ഹി​യി​ല്‍ ഹാ​ജ​രാ​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.  എ​ന്നാ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നും സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്കയച്ച ക​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. നി​യ​മ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യു​ള​ള മു​ന്‍​കാ​ല ഉ​ത്ത​ര​വ് സാ​ധു​ത​യു​ള​ള​താ​ണെ​ന്ന ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ തീ​രു​മാ​നമെന്നും അവര്‍ സൂചിപ്പിച്ചു.

സംസ്ഥാനം പ്രതിസന്ധികളിലൂടെ നീങ്ങുന്ന ഈ ​നി​ര്‍​ണാ​യ​ക​മാ​യ സ​മ​യ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കാ​നാ​വി​ല്ല, വി​ട്ട​യ്ക്കു​ന്നു​മി​ല്ല. അ​നു​ഭ​വ​പ​രി​ജ്ഞാ​ന​മു​ള​ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ തി​രി​കെ വി​ളി​ച്ചു​കൊ​ണ്ട് ഈ ​സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ക​ള്‍ താങ്കള്‍  ഉ​ണ്ടാ​ക്കു​ക​യി​ല്ലെ​ന്ന് ഉറ​പ്പു​ണ്ടെ​ന്നും ക​ത്തി​ല്‍ മ​മ​ത പ​റ​യു​ന്നു.

അതേസമയം കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബ​ന്ദോ​പാ​ധ്യാ​യ ഡല്‍ഹിയില്‍  ഹാജരായില്ല.  അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും എത്താൻ ആകില്ലെന്നും അദ്ദേഹം അറിയിച്ചതായാണ് സൂചന.  ...

അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലുള്ള കലഹം വര്‍ദ്ധിയ്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിനുശേഷം തൃണമൂല്‍ പ്രവര്‍ത്തകര്‍ BJP പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.  

Also Read: PMO Mamata Controversy: ബംഗാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ കാലുപിടിയ്ക്കാനും തയ്യാര്‍, പക്ഷെ..... വിശദീകരണവുമായി മമത ബാനര്‍ജി

എന്നാല്‍,  Yaas Cyclone വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍നിന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്ന സംഭവം   ഏറെ വിവാദമായിരുന്നു.   എന്നാല്‍, PMO നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി  മമത നേരിട്ട് രംഗത്തെത്തുകയായിരുന്നു.    ബംഗാളികളുടെ ക്ഷേമത്തിനായി  പ്രധാനമന്ത്രിയുടെ കാലുപിടിയ്ക്കാനും തയ്യാറാണെന്നയിരുന്നു മമതയുടെ പ്രഖ്യാപനം. 

Also Read: 'അഹങ്കാരവും കാർക്കശ്യവും'; മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ

യാസ് ചുഴലിക്കാറ്റ് (Yaas Cyclone) നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ നിന്ന് തനിക്ക് കടുത്ത അവഗണന നേരിട്ടുവെന്നും   പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്  (PMO) വ്യാ​ജ​വും ഏ​ക​പ​ക്ഷീ​യ​വും പ​ക്ഷ​പാ​ത​പ​ര​വു​മാ​യ വാ​ര്‍​ത്ത​ക​ളാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന​തെ​ന്നും മമത  ആ​രോ​പി​ച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

 

Trending News