New Delhi : ഡെൻമാർക്കിൽ (Denmark) വെച്ച് നടക്കുന്ന രണ്ടാം നോർഡിക്ക് ഉച്ചക്കോടിക്കായിട്ടുള്ള (Nordic Summit) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) വിദേശ സന്ദർശനം റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ വിദേശ പര്യടനം റദ്ദാക്കിയ സാഹചര്യത്തിൽ നോർഡിക്ക് ഉച്ചക്കോടി നടത്തുന്നത് സംഘാടകൾ നീട്ടിവെക്കുകയും ചെയ്തു.
2021 ജൂൺ മാസത്തിൽ ഡെൻമാർക്കിൽ വെച്ച് സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടുരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തന്റെ വിദേശ പര്യടനങ്ങൾ നിർത്തിവെക്കുകയായിരുന്നു. നോർഡിക്ക് രാജ്യങ്ങളായ ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫിൻലാൻഡ്, ഐസ്ലാൻഡ് എന്നിവർ ചേർന്നാണ് ഉച്ചക്കോടി സംഘടിപ്പിക്കുന്നത്.
ALSO READ : Biden പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ G-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് യുകെയുടെ ക്ഷണം
ഇന്ത്യയിലെ ഡെൻമാർക്ക് അംബാസിഡർ ഫ്രെഡ്ഡി സ്വെനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉച്ചക്കോടി പിന്നിട് അറിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
22018ലാണ് ആദ്യമായി സ്വീഡനിൽ വെച്ചാണ് ഇന്ത്യയും നോർഡിക്ക് രാജ്യങ്ങളും തമ്മിൽ ഉച്ചക്കോടി സംഘടിപ്പിക്കുന്നത്. ഇതെ രീതിയിൽ 2016ൽ മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും നോർഡിക്ക് രാജ്യങ്ങളുമായിട്ടുള്ള ഉച്ചക്കോടിയിൽ പങ്കെടുത്തിരുന്നു.
നേരത്തെ യുകെ വെച്ച് നടക്കുന്ന ജി7 ഉച്ചക്കോടിക്കായിട്ടുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം റദ്ദാക്കിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയെ അതിഥിയായിട്ടാണ് ജി7 ഉച്ചക്കോടിയിൽ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്ഷെണിച്ചത്. ഇത് മൂന്നാം തവണയാണ് ഇന്ത്യക്ക് ജി7 ഉച്ചക്കോടിയിൽ ക്ഷണം ലഭിക്കുന്നത്. നേരത്തെ 2019 ഫ്രാൻസും 2020ൽ അമേരിക്കയുമായിരുന്നു ഇന്ത്യയെ ജി7 ഉച്ചക്കോടിക്ക് ക്ഷെണിച്ചിരുന്ന രാജ്യങ്ങൾ.
മെയ് മാസത്തിൽ പ്രധാനമന്ത്രി യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും പോർച്ചുഗല്ലിലുമായി നടത്താൻ തീരുമാനിച്ചിരുന്ന പര്യടനമായിരുന്നു മാറ്റിവെച്ചിരുന്നു.
ALSO READ : COVID Second Wave : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനം എല്ലാം നിർത്തിവെച്ചു
ഏറ്റവും അവസാനമായി അയൽ രാജ്യമായ ബംഗ്ലദേശിലാണ് പ്രധാനമന്ത്രി നടത്തിയ ഏക വിദേശ പര്യടനം. ബംഗ്ലദേശിന്റെ 50-ാം സ്വാതന്ത്രിയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായിട്ടാണ് മോദി ബംഗ്ലദേശിലേക്ക് പോയത്. 2019 നവംബറിൽ കോവിഡ് മുമ്പ് നടത്തിയ വിദേശ പര്യടനത്തിന് ശേഷം നരേന്ദ്ര മോദി ആദ്യമായി നടത്തിയ വിദേശ പര്യടനമായിരുന്നു ബംഗ്ലദേശിൽ പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...