PM Modi | കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതലയോ​ഗം വിളിച്ച് പ്രധാനമന്ത്രി

ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ലോക രാജ്യങ്ങൾ അതീവ ജാ​ഗ്രതയിലാണ്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2021, 11:21 AM IST
  • ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്
  • ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്
  • ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്
  • ബെൽജിയത്തിലാണ് ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദത്തിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
PM Modi | കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതലയോ​ഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ (Corona Virus) പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി (Prime minister Narendra Modi) യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയിൽ (South Africa) പുതിയ വകഭേദം (New variant) കണ്ടെത്തിയതിനെ തുടർന്ന് ലോക രാജ്യങ്ങൾ അതീവ ജാ​ഗ്രതയിലാണ്.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ കോവിഡ്  വകഭേദം യൂറോപ്പിലും കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

ALSO READ: South African Covid Variant: ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും, ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍

ബെൽജിയത്തിലാണ്  ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദത്തിന്‍റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ  വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

കൂടുതൽ അപകടകാരിയായ കൊറോണ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്  ഏര്‍പ്പെടുത്തി.  യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡിന്‍റെ പുതിയ  വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നിരുന്നു.

ALSO READ: South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു

പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. വാക്സിനുകളെ പ്രതിരോധിക്കാനുള്ള കഴിവും പുതിയ വകഭേദത്തിനുണ്ടെന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. പുതിയ വകഭേദം സ്വഭാവിക പ്രതിരോധ ശേഷിയേയോ വാക്സിനിലൂടെ നേടിയ പ്രതിരോധ ശേഷിയോയെ മറികടക്കാൻ കരുത്തുള്ളതാണെന്നത് ആശങ്ക വർധിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News