ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് പ്രധാനമന്ത്രി (Prime Minister) രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Prime Minister Shri @narendramodi will address the nation at 5 PM today, 7th June.
— PMO India (@PMOIndia) June 7, 2021
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചേക്കുമെന്നാണ് സൂചന. കൊവിഡ് വാക്സിനേഷൻ (Covid Vaccination) സംബന്ധിച്ചും പ്രധാനമന്ത്രി സംസാരിച്ചേക്കും.
ALSO READ: COVID-19:കൊവാക്സിൻ ട്രയലുകൾക്കായി എയിംസ് കുട്ടികളെ പരിശോധിക്കുന്നു
അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. 1,00,636 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,89,09,975 ആയി. 24 മണിക്കൂറിനിടെ 2427 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 3,49,186 ആയിട്ടുണ്ട്. ഇതിനിടയിൽ കഴിഞ്ഞ 11 ദിവസങ്ങളായി ആക്‌ടീവ് കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയാണെന്നത് ആശ്വാസമാണ്. ആകെ സജീവ കേസുകള്‍ 14,01,609 ആണ്.
ALSO READ: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
ഇന്നലെ രോഗമുക്തി നേടിയവര്‍ 1,74,399 ആണ്. ഇതോടെ ആകെ രോഗമുക്തര്‍ 2,71,59,180 ആയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 25 ദിവസങ്ങളിലായി രാജ്യത്ത് പ്രതിദിന രോഗബാധിതരെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് രോഗമുക്‌തി നേടിയവരാണ്. ശനിയാഴ്‌ച രാജ്യത്ത് 15,87,589 ടെസ്റ്റുകളാണ് (Covid test) നടത്തിയത്. ഇതോടെ രാജ്യത്ത് മൊത്തം നടത്തിയ ടെസ്റ്റുകളുടെ എണ്ണം 36,63,34,111 ആയി. രാജ്യത്ത് ഇതുവരെ 23,27,86,482 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തു. ഇപ്പോഴും പല സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമം നിലനിൽക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...