കൊവിഡ് പ്രതിരോധം; വിരമിച്ച സൈനിക ഡോക്ടർമാരെ തിരിച്ച് വിളിക്കാൻ തീരുമാനം

മെഡിക്കല്‍ എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ കണ്‍സള്‍ട്ടേഷനായി സേവനസന്നദ്ധരാകണമെന്ന് വിരമിച്ച മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 05:54 PM IST
  • കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സേനയിൽ നിന്ന് വിരമിക്കുകയോ സ്വയം പിരിഞ്ഞുപോകുകയോ ചെയ്ത ആരോ​ഗ്യപ്രവർത്തകരെ തിരികെ വിളിക്കാൻ തീരുമാനമായതായി ബിപിൻ റാവത്ത്
  • കര, നാവിക, വ്യോമസേനാ ഹെഡ് ക്വാർട്ടേഴ്സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്
  • വലിയതോതില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്ന ഇടങ്ങളില്‍ പൗരന്മാര്‍ക്ക് മിലിട്ടറി മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു
  • സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും
കൊവിഡ് പ്രതിരോധം; വിരമിച്ച സൈനിക ഡോക്ടർമാരെ തിരിച്ച് വിളിക്കാൻ തീരുമാനം

ന്യൂഡല്‍ഹി: കൊവിഡ് (Covid) പ്രതിരോധ പ്രവർത്തനങ്ങളിൽ സായുധ സേന സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്തസേന മേധാവി ബിപിൻ റാവത്തുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ (Doctor) തിരികെ വിളിക്കുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുളളില്‍ വിരമിച്ച സൈനിക ഡോക്ടര്‍മാരെയാണ് തിരികെ വിളിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ സായുധസേന സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി സംയുക്ത സേനാമേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സേനയിൽ നിന്ന് വിരമിക്കുകയോ സ്വയം പിരിഞ്ഞുപോകുകയോ ചെയ്ത ആരോ​ഗ്യപ്രവർത്തകരെ തിരികെ വിളിക്കാൻ തീരുമാനമായതായി ബിപിൻ റാവത്ത് അറിയിച്ചു. സൈനിക ഡോക്ടര്‍മാരുടെ വീടിന് സമീപമുളള കൊവിഡ് (Covid) ചികിത്സാ കേന്ദ്രങ്ങളിലേക്കായിരിക്കും ഇവരെ നിയോഗിക്കുക. മെഡിക്കല്‍ എമര്‍ജന്‍സി ഹെല്‍പ് ലൈനില്‍ കണ്‍സള്‍ട്ടേഷനായി സേവനസന്നദ്ധരാകണമെന്ന് വിരമിച്ച മറ്റ് ആരോഗ്യപ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

ALSO READ: കൊവിഡ് വ്യാപനത്തിൽ പകച്ച് രാജ്യം; പ്രതിദിന വർധന മൂന്നരലക്ഷം കടന്നു, 24 മണിക്കൂറിനിടെ 2812 മരണം

കര, നാവിക, വ്യോമസേനാ ഹെഡ് ക്വാർട്ടേഴ്സുകളിലെ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരേയും ആശുപത്രികളില്‍ നിയോഗിക്കുമെന്നും ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വലിയതോതില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ തങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്ന ഇടങ്ങളില്‍ പൗരന്മാര്‍ക്ക് മിലിട്ടറി മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈന്യത്തിലെ നഴ്‌സിങ് ഓഫീസര്‍മാരേയും വന്‍തോതില്‍ ആശുപത്രികളില്‍ നിയോഗിക്കുന്നുണ്ട്. സൈന്യത്തിന് ലഭ്യമായിട്ടുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികള്‍ക്ക് വിട്ടുനല്‍കും. ഓക്‌സിജനും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി വ്യോമസേന സ്വീകരിച്ച നടപടികളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിലയിരുത്തി.

രാജ്യത്ത് പ്രതിദിന കൊവിഡ് വർധന മൂന്നര ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 3,52,991 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്നാണ് രാവിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്. 2812 മരണം കൂടി ഈ സമയത്തിനുള്ളിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 28 ലക്ഷം കടന്നു. നിലവിൽ 28,13,658 പേർ ചികിത്സയിലുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News